Latest News

നവരാത്രി വരെ കാത്തിരിക്കാതെ അമ്മ വിടചൊല്ലി; അമ്മയുടെ മരണവാര്‍ത്ത പങ്ക് വച്ച് ലക്ഷ്മി ഗോപാലസ്വാമി

Malayalilife
 നവരാത്രി വരെ കാത്തിരിക്കാതെ അമ്മ വിടചൊല്ലി; അമ്മയുടെ മരണവാര്‍ത്ത പങ്ക് വച്ച് ലക്ഷ്മി ഗോപാലസ്വാമി

നടി ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് ഉമാ ഗോപാലസ്വാമി അന്തരിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടിതന്നെയാണ് ഈ വിവരം അറിയിച്ചത്. ഒക്ടോബര്‍ 19, ഉച്ചയ്ക്ക് മൂന്നേകാലിനു ശേഷം കര്‍മങ്ങള്‍ നടത്തി. കന്നഡ കുടുംബത്തിലെ അംഗമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. എം.കെ. ഗോപാലസ്വാമിയുടെയും ഉമാ ഗോപാലസ്വാമിയുടെയും മൂത്ത മകളാണ്. അനുജന്‍ അര്‍ജുന്‍.

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേയ്ക്ക് താരമാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് നടിയായും നര്‍ത്തകിയായും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാനായി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളും നടിയെ തേടി എത്തി.

കന്നഡ കുടുംബത്തിലെ അംഗമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. എം.കെ. ഗോപാലസ്വാമിയുടെയും ഉമാ ഗോപാലസ്വാമിയുടെയും മൂത്ത മകളാണ്. അനുജന്‍ അര്‍ജുന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവരാത്രിക്കുള്ള തയ്യാറെടുപ്പിലായിരുന്നു ലക്ഷ്മി. ഈ വേളയിലാണ് അമ്മയുടെ വിയോഗം.

lakshmi gopalaswamy mother passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES