Latest News

കാന്‍സറിന്റെ വേദനകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ ലഭിച്ച സന്തോഷം; യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍ ഏറ്റുവാങ്ങി രേണു സുധി; കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന വീഡിയോയുമായി താരം

Malayalilife
കാന്‍സറിന്റെ വേദനകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ ലഭിച്ച സന്തോഷം; യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍ ഏറ്റുവാങ്ങി രേണു സുധി; കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന  വീഡിയോയുമായി താരം

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കാന്‍സര്‍ രോഗത്തിന്റെ വേദനകള്‍ക്കിടയിലും ജീവിതത്തിലെ ഒരു സന്തോഷം പങ്കിട്ടിരിക്കുകയാണ് രേണു ഇപ്പോള്‍. യൂട്യൂബില്‍ ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് പിന്നിട്ടതിന് പിന്നാലെ താരത്തിന് യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ചു. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രേണു തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.

കുടുംബത്തോടൊപ്പം യൂട്യൂബിന്റെ ലോഗോ പതിച്ച പ്രത്യേക കേക്ക് മുറിച്ചാണ് രേണു ഈ നേട്ടം ആഘോഷിച്ചത്. ഈ അംഗീകാരം ലഭിക്കാന്‍ കാരണമായ എല്ലാ സബ്സ്‌ക്രൈബേഴ്സിനോടും രേണു നന്ദി പറഞ്ഞു.
പ്ലേ ബട്ടണ്‍ ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇതുവരെ ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യാത്തവര്‍ പിന്തുണ നല്‍കണമെന്നും അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്ക് വലിയ സഹായമാകുമെന്നും രേണു അഭ്യര്‍ത്ഥിച്ചു.

രണ്ടാമത്തെ കീമോതെറാപ്പിയും പൂര്‍ത്തിയായതായി വീഡിയോയില്‍ രേണു അറിയിച്ചു. ഏത് സാഹചര്യത്തിലും മനോധൈര്യമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് രേണു പറഞ്ഞു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും ആശംസിക്കുന്നവരുമായ വലിയൊരു കൂട്ടം ആളുകളുണ്ടെന്നും, അവരുടെ സ്നേഹവും പിന്തുണയുമാണ് ഈ പോരാട്ടത്തിലെ ഏറ്റവും വലിയ കരുത്തെന്നും താരം പറഞ്ഞു. ആരാധകര്‍ക്കായി ഒരു ഗാനവും രേണു ആലപിച്ചു.

Read more topics: # രേണു സുധി
renu Sudhi youtube silver play

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES