Latest News

പ്രശസ്ത തമിഴ് സിനിമാ നിര്‍മ്മാതാവ് എസ്. ശ്രീറാം അന്തരിച്ചു; മരണം ഹൃദായഘാതത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍; അന്തരിച്ചത് ബോംബൈ സിനിമയുടെ നിര്‍മ്മാതാവ് 

Malayalilife
പ്രശസ്ത തമിഴ് സിനിമാ നിര്‍മ്മാതാവ് എസ്. ശ്രീറാം അന്തരിച്ചു; മരണം ഹൃദായഘാതത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍; അന്തരിച്ചത് ബോംബൈ സിനിമയുടെ നിര്‍മ്മാതാവ് 

പ്രശസ്ത തമിഴ്സിനിമാ നിര്‍മാതാവ് എസ്. ശ്രീറാം (60) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മണിരത്നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ.സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ എസ്.ശ്രീറാം നിര്‍മിച്ചിട്ടുണ്ട്. ആലയം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയുടെ പേര്. വിക്രം നായകനായ സമുറായി എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിര്‍മിച്ചത്.

ഒരു നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഏറെ സംതൃപ്തി നല്‍കിയ ചിത്രമാണ് ബോംബെ എന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ബോംബെ വന്‍വിജയമാവുകയും ഒട്ടനവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. മനീഷ കൊയ്രാള, അരവിന്ദ് സാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്. 


 

Read more topics: # s sriram,# aalayam productions,# passed away ,#
s sriram of aalayam productions passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES