Latest News

ആസിഫ് അലിയും അപര്‍ണ്ണ ബാലമുരളിയും ഒന്നിക്കുന്ന മിറാഷിലെ വീഡിയോ ഗാനം പുറത്ത്

Malayalilife
ആസിഫ് അലിയും അപര്‍ണ്ണ ബാലമുരളിയും ഒന്നിക്കുന്ന മിറാഷിലെ വീഡിയോ ഗാനം പുറത്ത്

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, ഹക്കീം ഷാജഹാന്‍,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ' '' മിറാഷ് ' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ  ഗാനം റിലീസായി.

വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് വിഷ്ണു ശ്യാം സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ് ആലപിച്ച 'ഇള വേനല്‍ പൂവേചെറു മൗനകൂടെ....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്,ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് അവതരിപ്പിക്കുന്ന  മിറാഷ് ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. മുകേഷ് ആര്‍ മേത്ത, ജതിന്‍ എം സെഥി, സി വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അപര്‍ണ ആര്‍ തരക്കാട് എഴുതിയ കഥയ്ക്ക്  ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ഗാനരചന-വിനായക് ശശികുമാര്‍,സംഗീതം-വിഷ്ണു ശ്യാം,എഡിറ്റര്‍-വി.എസ്. വിനായക്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കറ്റിന ജീത്തു, കണ്‍ട്രോളര്‍-പ്രണവ് മോഹന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-പ്രശാന്ത് മാധവ്,കോസ്റ്റ്യൂം ഡിസൈനര്‍- ലിന്റ ജീത്തു,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,
സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണന്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുധീഷ് രാമചന്ദ്രന്‍,
വിഎഫ്എക്‌സ്-ടോണി മാഗ്മിത്ത്,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഹസ്മീര്‍ നേമം, രോഹിത് കിഷോര്‍,
പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് ചന്ദ്രന്‍,പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്,
പി ആര്‍ ഒ-എ എസ് ദിനേശ്

Read more topics: # മിറാഷ്
Ilavenal Poove Mirage Jeethu Joseph Asif Ali

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES