Latest News

ഇതാണ് 'ഭൈരവ'യുടെ കൂട്ടുകാരന്‍ 'ബുജ്ജി'; 'കല്‍ക്കി 2898 എഡി'യിലെ പ്രഭാസ് ഉപയോഗിക്കുന്ന കാര്‍ അവതരിപ്പിച്ച് അണിയറക്കാര്‍

Malayalilife
topbanner
ഇതാണ് 'ഭൈരവ'യുടെ കൂട്ടുകാരന്‍ 'ബുജ്ജി'; 'കല്‍ക്കി 2898 എഡി'യിലെ പ്രഭാസ് ഉപയോഗിക്കുന്ന കാര്‍ അവതരിപ്പിച്ച് അണിയറക്കാര്‍

ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കല്‍ക്കി 2898 എഡി' . ചിത്രത്തില്‍  പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്‌പെഷ്യല്‍ കാര്‍ ആയ  ബുജ്ജിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൈരവയുടെ ഉറ്റചങ്ങാതിയായിട്ടാണ് ബുജ്ജിയെ അവതരിപ്പിക്കുന്നത്. ഭൈരവയ്ക്ക്‌മേല്‍ വരുന്ന പ്രതിബന്ധങ്ങളില്‍ നിന്ന് അതി വേഗത്തില്‍ രക്ഷിച്ചുകൊണ്ട്‌പോകുന്ന സൂപ്പര്‍ കാറിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്‌പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. 

ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ  അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. 

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി' എന്നാണ് റിപ്പോര്‍ട്ട്.

സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

Introducing Bujji Kalki 2898 AD

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES