Latest News

മായാമോഹിനിക്കും സ്വര്‍ണ്ണക്കടുവയ്ക്കും ശേഷം ഹൊറര്‍ ചിത്രവുമായി ജോസ് തോമസ്;  കിഷോര്‍ സത്യ നായകനാകുന്ന ഇഷയുടെ ട്രെയ്ലര്‍ കാണാം

Malayalilife
മായാമോഹിനിക്കും സ്വര്‍ണ്ണക്കടുവയ്ക്കും ശേഷം ഹൊറര്‍ ചിത്രവുമായി ജോസ് തോമസ്;  കിഷോര്‍ സത്യ നായകനാകുന്ന ഇഷയുടെ ട്രെയ്ലര്‍ കാണാം

മായാമോഹിനി, സ്വര്‍ണ്ണ കടുവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഇഷയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഹൊറര്‍-ത്രില്ലര്‍ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കിഷോര്‍ സത്യയാണ് നായകന്‍. പുതുമുഖം ബേബി ആവ്നി, മാര്‍ഗരേറ്റ് ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

ഹൊറര്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. തിരക്കഥ രചിച്ചതും ജോസ് തന്നെയാണ്.വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രാഹണം സുകുമാര്‍ എംടിയാണ്, മാട്ടുപ്പെട്ടി മച്ചാന്‍, സുന്ദര പുരുഷന്‍, മായാമോഹിനി, സ്വര്‍ണക്കടുവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്. 

ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ് അടക്കമുള്ള താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. ഹെര്‍ പ്‌ളേ ഗോട്ട് ഡാര്‍ക്കര്‍ എന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്. എം.ഡി സുകുമാരനാണ് ഇഷയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജോഫി തരകന്‍, ഭാഗ്യശ്രീ, ദര്‍ശനഎന്നിവരുടെ വരികള്‍ക്ക് ജോനാഥന്‍ ബ്രൂസി സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ്, സയനോര,അഖില എന്നിവരാണ് ഗായകര്‍.

Isha Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES