Latest News

ജല്ലിക്കെട്ട് ഇനി കന്നഡ സംസാരിക്കും; ഭക്ഷകരുവെത്തുക ആമസോൺ പ്രൈമിലൂടെ; ട്രെയ്‌ലർ പുറത്ത്

Malayalilife
topbanner
ജല്ലിക്കെട്ട് ഇനി കന്നഡ സംസാരിക്കും; ഭക്ഷകരുവെത്തുക ആമസോൺ പ്രൈമിലൂടെ; ട്രെയ്‌ലർ പുറത്ത്

ജല്ലിക്കട്ടിന്റെ കന്നഡ റീമേക്ക് വരുന്നു. 'ഭക്ഷകരു' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.

93-ാമത് ഓസ്‌കാർ പുരസ്‌കാരത്തിന് മികച്ച് അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ജല്ലിക്കെട്ട്.

മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ, സാബുമോൻ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം 2019 ലാണ് പുറത്തിറങ്ങിയത്.

Read more topics: # JELLIKETU KANADA REMAKE
JELLIKETU KANADA REMAKE

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES