ഒറ്റക്കുള്ള ജീവിതം; മ്യൂച്ചല്‍ ഡിവോഴ്‌സ് കിട്ടാന്‍ നാല് വര്‍ഷം; ഫൈറ്റ് ചെയ്ത് ഡിവോഴ്‌സ് കിട്ടിയതിന് പിന്നാലെ ക്യാന്‍സര്‍; സര്‍ജറിക്ക് ശേഷം ശബ്ദം പോയി; ഇടത് കൈയ്യും ദുര്‍ബലമായതോടെ ആക്ടിവിടി ഒന്നും നടക്കാതെയായി; വേര്‍പിരിയലിനെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും വെളിപ്പെടുത്തലുമായി നടി ജുവല്‍ മേരി

Malayalilife
ഒറ്റക്കുള്ള ജീവിതം; മ്യൂച്ചല്‍ ഡിവോഴ്‌സ് കിട്ടാന്‍ നാല് വര്‍ഷം; ഫൈറ്റ് ചെയ്ത് ഡിവോഴ്‌സ് കിട്ടിയതിന് പിന്നാലെ ക്യാന്‍സര്‍; സര്‍ജറിക്ക് ശേഷം ശബ്ദം പോയി; ഇടത് കൈയ്യും ദുര്‍ബലമായതോടെ ആക്ടിവിടി ഒന്നും നടക്കാതെയായി; വേര്‍പിരിയലിനെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും വെളിപ്പെടുത്തലുമായി നടി ജുവല്‍ മേരി

അവതാരകയായി എത്തി നടിയായും തിളങ്ങിയ താരമാണ് ജ്യുവല്‍ മേരി. ആങ്കറിംഗ് രംഗത്ത് വര്‍ഷങ്ങളായി സജീവമായിരുന്ന കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലൈം ലൈറ്റില്‍ സജീവമല്ല. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ജുവലിപ്പോള്‍. ഒപ്പം വിവാഹമോചനം, കാന്‍സര്‍ എന്നീങ്ങനെ തന്റെ ജീവിതത്തില്‍ ഉണ്ടായ പോരാട്ടങ്ങളെക്കുറിച്ചും  ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് ജുവല്‍ മനസ് തുറന്നു. 

2015 ലാണ് ജുവല്‍ വിവാഹിതയായത്. ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ജെന്‍സണ്‍ സക്കറിയ ആയിരുന്നു ഭര്‍ത്താവ്. താനിപ്പോള്‍ നിയമപരമായി വിവാഹ മോചിതയാണെന്ന് ജുവല്‍ മേരി ആദ്യമായി ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്.ഞാന്‍ വിവാഹിതയായിരുന്നു. പിന്നെ ഡിവോഴ്‌സ് ചെയ്തു. ഫൈറ്റ് ചെയ്ത് ഡിവോഴ്‌സ് വാങ്ങിയ ഒരാളാണ് ഞാന്‍. പലരും അതൊരു കേക്ക് വാക്കായി പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്കങ്ങനെ ആയിരുന്നില്ല. ഞാന്‍ സ്ട്ര?ഗിള്‍ ചെയ്തു. പോരാടി ജയിച്ചു. അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു. ഡിവോഴ്‌സായിട്ട് ഒരു വര്‍ഷം ആകുന്നേയുള്ളൂ. 2021 മുതല്‍ ഞാന്‍ സെപ്പറേറ്റഡ് ആയി ജീവിക്കാന്‍ തുടങ്ങി,' ജുവല്‍ മേരി പറയുന്നു. 2023 ല്‍ തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചെന്നും ജുവല്‍ പറയുന്നു.

മൂന്ന് നാല് വര്‍ഷം കഴിഞ്ഞാണ് എനിക്ക് ഡിവോഴ്‌സ് കിട്ടിയത്. മ്യൂചല്‍ ഡിവോഴ്‌സാണെങ്കില്‍ ആറ് മാസം കൊണ്ട് കിട്ടും. മ്യൂചല്‍ കിട്ടാന്‍ വേണ്ടി ഞാന്‍ നടന്ന് കഷ്ടപ്പെട്ട് വാങ്ങിച്ച ഡിവോഴ്‌സാണ്. അന്ന് കയ്യില്‍ സ്റ്റാര്‍ സിം?ഗറൊക്കെ ചെയ്തതിന്റെ കുറച്ച് പൈസയുണ്ട്. ഇനിയെങ്കിലും ലൈഫ് ആസ്വദിക്കണം, എനിക്കൊന്ന് സന്തോഷിക്കണം എന്ന് കരുതി'

'അങ്ങനെ ലണ്ടനില്‍ എനിക്കൊരു ഷോ വന്നു. ഒരുപാട് യാത്രകള്‍ ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ച് കൊച്ചിയില്‍ വന്നു. കയ്യിലുള്ള കാശൊക്കെ പൊട്ടിച്ചു. തിരിച്ച് വന്ന് ഞാന്‍ ഇനിയും വര്‍ക്ക് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അന്ന് ഏഴ് വര്‍ഷത്തിന് മുകളിലായി തൈറോയ്ഡ് പ്രശ്‌നമുണ്ട്. പിന്നെ എന്റെ ഇന്റേണല്‍ ട്രോമയും. പിസിഒഡി, തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ റെഗുലര്‍ ചെക്കപ്പിന് പോയി'

'അന്ന് വരെ എനിക്ക് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആകെപ്പാടെ ചുമയ്ക്കുമ്പോള്‍ കഫം എക്‌സ്ട്രാ വരും. എപ്പോഴും ത്രോട്ട് ക്ലിയര്‍ ചെയ്യണം. ഒരു സ്‌കാന്‍ ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ ബിഎസ്സി നഴ്‌സിം?ഗ് പഠിച്ച ആളാണ്. അവര്‍ മാര്‍ക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് മനസിലായി. കയ്യും കാലും തണുക്കാന്‍ തുടങ്ങി' 

'കാരണം സ്‌കാന്‍ ചെയ്തവരുടെ മുഖം മാറുന്നുണ്ട്. നമുക്കൊരു ബയോപ്‌സി എടുക്കണം എന്ന് പറഞ്ഞപ്പോള്‍ എന്റെ കാലുറഞ്ഞ് പോയി. അത് വേണ്ട എന്ന് ഞാന്‍. ഭയങ്കര പേടിയായിരുന്നു. ഇല്ല മാഡം, അതെടുക്കണം എന്ന് അവര്‍ പറഞ്ഞു. അന്ന് തന്നെ ബയോപ്‌സി എടുത്തു. ഡോക്ടര്‍ എനിക്ക് ഏകദേശം സൂചന തന്നിരുന്നു. 15 ദിവസം കഴിയും റിസല്‍ട്ട് വരാന്‍,' ജുവല്‍ മേരി പറയുന്നു. ലെഫ് സ്ലോ ആയിപ്പോയി.

ഭൂമിയില്‍ നിന്ന് കാല് അനക്കാന്‍ പറ്റാത്ത അവസ്ഥ. രണ്ടാമത് റിസള്‍ട്ട് വന്നപ്പോള്‍ പണികിട്ടിയെന്ന് മനസിലായി...പെട്ടെന്ന് തന്നെ സര്‍ജറി ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്തു. എന്നെ നോക്കാന്‍ ആരുമില്ല...എനിക്ക് ഞാന്‍ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് വന്നു. മരിക്കുമ്പോള്‍ മരിച്ചാല്‍ മതി അതുവരെ ഞാന്‍ ഫൈറ്റ് ചെയ്യുമെന്ന് തീരുമാനിച്ചു', ജുവല്‍ മേരി പറഞ്ഞു.

റിസല്‍ട്ട് വന്നപ്പോള്‍ ഒന്ന് കൂടെ ബയോപ്‌സി എടുക്കാമെന്ന് പറഞ്ഞു. രണ്ടാമത്തെ റിസല്‍ട്ട് വന്നപ്പോള്‍ പണി കിട്ടിയെന്ന് മനസിലായി. സര്‍ജറി കഴിഞ്ഞപ്പോള്‍ സൗണ്ട് പോയി. അത് സ്വാഭാവമികമാണ്. പിന്നെ എല്ലാം ശരിയായെന്നും ജുവല്‍ മേരി വ്യക്തമാക്കി. 

കാന്‍സര്‍ ചികിത്സിച്ച് ഭേദമായ ശേഷം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ജുവല്‍ ഇപ്പോള്‍. ആദ്യമായാണ് തന്റെ സ്വകാര്യ ജീവിതത്തില്‍ നേരിട്ട വലിയ പ്രതിസന്ധികളെക്കുറിച്ച് ജുവല്‍ മേരി ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നത്.

Jewel mary opens about health issue and divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES