Latest News

ജയിലില്‍ നിന്ന് വന്ന് നേരെ പോയത് ഡാന്‍സ് ക്ലാസെടുക്കാന്‍;ജയിലില്‍ ചെന്ന് ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നു; വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുമോ എന്ന് പലരും ചോദിച്ചിരുന്നു; സ്വന്തം നാട്ടിലെ പ്രോഗ്രാമുകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു; ശാലു മേനോന് പറയാനുള്ളത്

Malayalilife
ജയിലില്‍ നിന്ന് വന്ന് നേരെ പോയത് ഡാന്‍സ് ക്ലാസെടുക്കാന്‍;ജയിലില്‍ ചെന്ന് ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നു; വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുമോ എന്ന് പലരും ചോദിച്ചിരുന്നു; സ്വന്തം നാട്ടിലെ പ്രോഗ്രാമുകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു; ശാലു മേനോന് പറയാനുള്ളത്

2013 ലാണ് സോളാര്‍ കേസിലെ മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ നടി ശാലു മേനോന്‍ അറസ്റ്റിലായത്. 49 ദിവസം ജയിലിലായിരുന്നു ശാലു മേനോന്‍. നര്‍ത്തകി, അഭിനേത്രി എന്നീ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന ശാലു മേനോന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദമായിരുന്നു സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലിലായത്. ഇപ്പോഴിതാ ഈ നാളുകളിലെ ഓര്‍മ്മകള്‍ പങ്കിടുകയാണ് നടി.

പ്രതിസന്ധികളില്‍ തളരാതെ കലയുടെ ലോകത്ത് സജീവമായി നില്‍ക്കുകയാണ് താരമിപ്പോള്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ എന്തെങ്കിലും പറയുമോ എന്നോര്‍ത്തു പേടിച്ചിരുന്നുവെന്നും എന്നാല്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നും ശാലു പറഞ്ഞു. ജയിലില്‍ എന്നും പ്രാര്‍ത്ഥനയുണ്ടാകുമെന്നും അതുകൊണ്ട് തന്നെ വീട്ടിലേക്ക് തിരിച്ച് വന്നപ്പോള്‍ എല്ലാവരും ചോദിച്ചത് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുമോ എന്നാണെന്നും താരം പറഞ്ഞു.

''അന്ന് അമ്മയും അമ്മൂമ്മയും മാത്രമേ വീട്ടില്‍ ഉള്ളൂ. എനിക്ക് ഏറ്റവും സപ്പോര്‍ട്ട് ചെയ്ത് നിന്നത് അമ്മയും അമ്മൂമ്മയും എന്റെ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളുമായിരുന്നു. അത്രയും ദിവസങ്ങള്‍ അവര്‍ എന്റെ വീട്ടില്‍ വന്ന് അമ്മയെ കാണുമായിരുന്നു. അമ്മ എന്നെ കാണാന്‍ വരുമ്പോള്‍ ഇത് പറയുമ്പോള്‍ എനിക്ക് സമാധാനമായിരുന്നു. അവരെല്ലാവരോടും ഞാന്‍ പറഞ്ഞത് ഒരു കാരണവശാലും എന്നെ കാണാന്‍ വരരുതെന്നാണ്. കാരണം ഇവര്‍ വരാനിരിക്കുകയായിരുന്നു. അതൊക്കെ നമുക്ക് ചിലപ്പോള്‍ താങ്ങാന്‍ പറ്റില്ല.

അമ്മയില്‍ നിന്ന് മാറി ഞാന്‍ നിന്നിരുന്നില്ല. എന്താകുമെന്ന പേടി അതിനാല്‍ അവര്‍ക്കുണ്ടായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. അവിടെ ചെന്നിട്ടുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കുറച്ച് ദിവസം കഴിഞ്ഞ് മാറാന്‍ തുടങ്ങി. ബോള്‍ഡായി. ജയിലില്‍ നിന്ന് വന്ന് നേരെ ക്ലാസെടുക്കാനാണ് പോയത്. ആ സംഭവത്തിന് ശേഷമാണ് നൃത്തത്തില്‍ സജീവമായത്.

എന്തെങ്കിലും ചോദിക്കുമോ ആള്‍ക്കാര്‍ കമന്റ് ചെയ്യുമോ എന്നെല്ലാമുള്ള പേടി ജയിലിലായപ്പോള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ശക്തിയെന്ന് പറയാം. തിരിച്ച് വന്നപ്പോള്‍ ഇതൊക്കെ ഉള്ളിലുണ്ടെങ്കിലും ക്ലാസെടുത്ത് കുട്ടികളോട് സംസാരിച്ചു. പുറത്തിറങ്ങിയിട്ട് എനിക്ക് മോശം കമന്റുകള്‍ വന്നിട്ടില്ല. അതിന് ശേഷം പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. മോശം കമന്റുകളുമുണ്ടായിട്ടില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണത്.

ജയിലില്‍ ചെന്ന് ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നു. അവിടെ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടില്ല. ജയിലില്‍ എന്നും പ്രാര്‍ത്ഥനയുണ്ടാകും. പള്ളിയില്‍ നിന്ന് ക്രിസ്ത്യന്‍സ് വരും. അതിന് ഞാന്‍ കയറും. വളരെ പോസിറ്റീവായിരുന്നു അവിടെ. വീട്ടിലേക്ക് തിരിച്ച് വന്നപ്പോള്‍ എന്നോട് എല്ലാവരും ചോദിച്ചത് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുമോ എന്നാണ്. കാരണം പ്രാര്‍ത്ഥനകള്‍ പഠിച്ചു. അവിടെ ഒരു അച്ചന്‍ പ്രാര്‍ത്ഥിക്കാന്‍ വരുമായിരുന്നു, ഞാനവിടുന്ന് പോകാന്‍ നേരം അച്ചന്‍ എനിക്കൊരു ബൈബിള്‍ തന്നു, അതിന്നും ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്...'' ശാലു മേനോന്‍ പറഞ്ഞു. 

താനിപ്പോഴും നേരിടുന്ന അവഗണനകളെക്കുറിച്ചും ശാലു മേനോന്‍ സംസാരിച്ചു. സ്വന്തം നാട്ടിലെ പ്രോഗ്രാമുകളില്‍ നിന്ന് പോലും എന്നെ മാറ്റി നിര്‍ത്തുന്നു. അത് ഭയങ്കര വിഷമം തോന്നും. സ്വന്തം നാട്ടില്‍ പല വലിയ പരിപാടികള്‍ നടത്തിയാല്‍ ബാക്കി എല്ലാവരും ഉണ്ടാകും. എന്നെ വിളിക്കില്ല. എന്തിനാണ് ഒഴിവാക്കുന്നതെന്ന് അറിയില്ലെന്നും ശാലു മേനോന്‍ പറഞ്ഞു.
മാത്രമല്ല സീരിയലുകളിലേക്ക് ഞാന്‍ തിരിച്ചെത്തിയപ്പോള്‍ സഹപ്രവര്‍ത്തകരില്‍ പലരും തന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ടെന്നും ഇങ്ങനെയുള്ളവരെ ആരെങ്കിലും സീരിയലുകളിലേക്ക് എടുക്കുമോ എന്ന് കൂടെ വര്‍ക്കു ചെയ്യുന്ന പലരും ചോദിച്ചതായി അറിഞ്ഞിട്ടുണ്ടെന്നും ശാലു പറയുന്നു. എന്നിട്ട് തന്നെക്കാണുമ്പോള്‍ ചിരിച്ചും കാണിച്ചിട്ടുണ്ടെന്നും അതൊക്കെ മാനസികമായി വലിയ ബുദ്ധിമുട്ടും സങ്കടവുമൊക്കെ ഉണ്ടാക്കിയിട്ടുണ്ടെന്നും ശാലു മേനോന്‍ പറയുന്നു.


 

shalu menon recall jail Experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES