Latest News

ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ് ചിത്രം 'കാന്ത' ടീസര്‍ പുറത്ത്  

Malayalilife
 ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ് ചിത്രം 'കാന്ത' ടീസര്‍ പുറത്ത്  

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത'യുടെ ടീസര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്.  ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ദുല്‍ഖറിന് ജന്മദിന ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഒരു പോസ്റ്ററും 'കാന്ത' ടീം ഇന്ന് പുറത്ത് വിട്ടിരുന്നു.  'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ അഭിനയ പ്രതിഭയെ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ചിത്രമായിരിക്കും 'കാന്ത' എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. രണ്ട് വലിയ കലാകാരന്‍മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു വമ്പന്‍ പ്രശ്‌നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഭാഷകളില്‍ ഉള്ള ടീസറുകള്‍ ആണ് ഇപ്പൊള്‍ പുറത്ത് വന്നിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെ നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാനെ അവതരിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, നായികാ വേഷം ചെയ്ത ഭാഗ്യശ്രീ ബോര്‍സെയുടെ പോസ്റ്ററുകള്‍, സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ എന്നിവയാണ് ഇതിനു മുന്‍പ് റിലീസ് ചെയ്തത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.  ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍-  ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ- ശബരി.

Read more topics: # കാന്ത
Kaantha Official Tamil Teaser Dulquer Salmaan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES