Latest News

ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു; കാന്തയുടെ റിലീസ് തടയണം; ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്

Malayalilife
 ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു; കാന്തയുടെ റിലീസ് തടയണം; ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്

എം.കെ. ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് 'കാന്ത' സിനിമയ്ക്കെതിരെയും നിര്‍മ്മാതാവ് ദുല്‍ഖര്‍ സല്‍മാനെതിരെയും മദ്രാസ് ഹൈക്കോടതി നോട്ടീസ്. ത്യാഗരാജഭാഗവതരുടെ കുടുംബമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

ചിത്രത്തിന്റെ റിലീസ് തടയണമെന്നും, ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം 18-ന് കേസ് വീണ്ടും പരിഗണിക്കും. നവംബര്‍ 14 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.

ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് ആവശ്യം. ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഹറജിയില്‍ പറയുന്നു. 18-ന് കേസ് വീണ്ടും പരിഗണിക്കും. 

സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നീ ബാനറുകള്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാഡ്ഡി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിര്‍മാതാക്കള്‍. ചിത്രം വെളളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, റാണ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Read more topics: # കാന്ത
notice against dulquer kantha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES