Latest News

ഞങ്ങളിപ്പോഴും തീ തിന്നുന്നുവെന്ന് നടന്‍ ജാഫര്‍ ഇടുക്കി; നല്ല വേഷങ്ങള്‍ കിട്ടിയിട്ട്പോലും അഭിനയിക്കാന്‍ കഴിയുന്നില്ല; തോപ്പില്‍ ജോപ്പനില്‍ നിന്ന് പിന്മാറിയത് മേക്കപ്പിട്ട ശേഷം; കലാഭവന്‍ മണിയുടെ മരണത്തിലെ സിബിഐ അന്വേഷണത്തെക്കുറിച്ച് ജാഫര്‍ ഇടുക്കി പറയുന്നതിങ്ങനെ

Malayalilife
topbanner
ഞങ്ങളിപ്പോഴും തീ തിന്നുന്നുവെന്ന് നടന്‍ ജാഫര്‍ ഇടുക്കി; നല്ല വേഷങ്ങള്‍ കിട്ടിയിട്ട്പോലും അഭിനയിക്കാന്‍ കഴിയുന്നില്ല; തോപ്പില്‍ ജോപ്പനില്‍ നിന്ന് പിന്മാറിയത് മേക്കപ്പിട്ട ശേഷം; കലാഭവന്‍ മണിയുടെ മരണത്തിലെ സിബിഐ അന്വേഷണത്തെക്കുറിച്ച് ജാഫര്‍ ഇടുക്കി പറയുന്നതിങ്ങനെ

ലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് നടുവിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ജാഫര്‍ ഇടുക്കിയുടെ ജീവിതം. കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകളും ചോദ്യം ചെയ്യലും നിരന്തരം പിന്തുടര്‍ന്നപ്പോള്‍അഭിനയ ജീവിതത്തില്‍ നിന്ന് പോലും ജാഫറിന് മാറി നില്‍ക്കേണ്ടി വന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജാഫര്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. കലാഭവന്‍ മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും നാല്‍പത് പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെപ്പോലുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ. മണിയുടെ മരണവുമായി ബന്ധപ്പെട്ട സത്യം പുറത്തു വരും. ആ വിഷയത്തില്‍ കൂടുതല്‍ ഒന്നും സംസാരിക്കാനില്ല- മാതൃഭൂമിയുടെ സ്സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ജാഫര്‍ മാനസികമായി ഏറെ പ്രയാസപ്പെട്ടിരുന്നു. ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറിനിന്നു. കേസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ തലക്കെട്ടുകളായതോടെ കേസുള്ള നടനെ പലരും വിളിക്കാതെയുമായി. ആരോപണങ്ങള്‍ സ്വസ്ഥത നശിപ്പിച്ചതോടെ സിനിമയില്‍ നിന്നും സ്വയം വിട്ടു നില്ക്കാന്‍ തീരുമാനിച്ചതാണെന്നും ജാഫര്‍ പറയുന്നു. ഓഫറുകള്‍ വന്നിരുന്നു. പക്ഷേ സ്വീകരിക്കാന്‍ മനസ്സ് അനുവദിച്ചില്ല. മെയ്ക്കപ്പ് ഇട്ടതിന് ശേഷമാണ് തോപ്പില്‍ ജോപ്പനില്‍ നിന്ന് പിന്മാറിയത്. ചാനലുകളിലും പത്രങ്ങളിലും വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമുണ്ടാക്കി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ വേഷത്തിന് നല്ല അഭിപ്രായമൊക്കെ കിട്ടി നില്‍ക്കുമ്പോഴായിരുന്നു മണിയുടെ മരണം. സിനിമയില്‍ നിന്ന് അകന്ന് പോയ എന്നെ പിന്നീട് നാദിര്‍ഷിക്കയാണ് തിരിച്ചു കൊണ്ടുവരുന്നത്

Read more topics: # Kalabhavan Mani,# Jaffer Idukki
Kalabhavan Mani, Jaffer Idukki

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES