ജയറാമും മകന്‍ കാളിദാസ് ജയറാമും 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന 'ആശകള്‍ ആയിരം' ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഷൂട്ടിങുമായി കേരളത്തില്‍ ഉള്ള കാളിദാസ് കഴിഞ്ഞ ദിവസ രഞ്ജിനി ഹരിദാസിന്റെ ദ ഗ്രീന്‍ റൂം എന്ന പോട്കാസ്റ്റില്‍ അതിഥിയായി എത്തിയ കാളിദാസ് പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
എന്താണ് കാളിദാസ് ഇത്ര നേരത്തെ വിവാഹം ചെയ്തത് എന്ന ചോദ്യത്തിന് നടന്റെ മറുപടിയിങ്ങനെയായിരുന്നു. ഞങ്ങള്‍ കുറച്ചു കാലം ഡേറ്റിങില്‍ ആയിരുന്നു, ഇനി വച്ചു താമസിപ്പിക്കേണ്ട കല്യാണം കഴിക്കുക എന്ന് തീരുമാനിച്ചു- എന്ന് കാളിദാസ് പറഞ്ഞു.
ഫ്രണ്ട്‌സിന്റെ ഒരു ന്യൂഇയര്‍ പാര്‍ട്ടിയില്‍ വച്ചാണ് ആദ്യമായി തരിണിയെ കണ്ടത്. ആദ്യ ലുക്കില്‍ ഞാന്‍ കരുതിയത് വളരെ ജാഡയായിരിക്കും എന്നാണ്. തമിഴ് ആയിരിക്കും എന്നും ഒട്ടും പ്രതീക്ഷിച്ചില്ല. എന്നെ അപ്രോച്ച് ചെയ്യാന്‍ കഴിയില്ല എന്ന് അറ്റിറ്റിയൂഡ് ഉള്ള പെണ്‍കുട്ടിയായിട്ടാണ് ആദ്യം തരിണിയെ തോന്നിയത്. അത് തീര്‍ത്തും എന്റെ തെറ്റായ ജഡ്ജ്‌മെന്റ് ആയിരുന്നു
സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് വളരെ അധികം കണക്ട് ചെയ്യാന്‍ സാധിച്ചു. വളരെ കൂളാണ് ആള്‍. എനിക്ക് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അഖിലേഷിനോട് സംസാരിക്കുന്ന അതേ ഫീലായിരുന്നു തരിണിയോട് സംസാരിക്കുമ്പോഴും. പിന്നെ സുഹൃത്തുക്കളായി. ഐ ലവ് യു എന്ന് പരസ്പരം പറയുകയൊന്നും ചെയ്തിട്ടില്ല. അങ്ങനേ ഒരു മൂന്ന് വര്‍ഷം പോയി.
അതിന് ശേഷം ഞങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നു. ആദ്യം അതിനോട് അപ്പയും അമ്മയും ഒന്നും യോജിച്ചില്ല. പിന്നീട് സമ്മതിപ്പിച്ച് എടുത്തു. അതുവരെയും ഒരു റിലേഷന്‍ഷിപ്പിനെ കുറിച്ചും ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് ഇന്‍ട്രഡ്യൂസ് ചെയ്യുന്നത്, ഇയാള്‍ക്കൊപ്പമാണ് ഇനി എന്റെ ജീവിതം എന്ന്. അതില്‍ അവര്‍ക്കും കോണ്‍ഫിഡന്‍സ് തോന്നി.
കല്യാണ ശേഷം ജീവിതത്തില്‍ യാതൊരു തര മാറ്റങ്ങളും സംഭവിച്ചിട്ടില്ല. അതിന് മുന്‍പേ ലിവിങ് റിലേഷനില്‍ ആയതുകൊണ്ടാണോ എന്നറിയില്ല, അപ്പോഴെങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും. നടുവില്‍ കല്യാണം എന്ന പേരില്‍ വലിയ ഒരു സെലിബ്രേഷന്‍ നടന്നു എന്ന് മാത്രം. ഞാന്‍ ശരിക്കും ഭാ?ഗ്യവാനാണെന്ന് തോന്നിയിടട്ുണ്ട്. അത്രയും നല്ല പെണ്‍കുട്ടിയാണ് തരിണി
ചെറിയ ചെറിയ വഴക്കുകളൊക്കെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവാറുണ്ട്. ആള് വളരെ അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ നേരെ തിരിച്ചാണ്. എനിക്ക് കുറച്ച് മി ടൈം ഒക്കെ വേണം. എന്നാല്‍ തരിണിയ്ക്ക് ഒറ്റയ്ക്ക് ഇരിക്കുന്നതേ ഇഷ്ടമല്ല. ഷോപ്പിങ് ചെയ്യുന്നത് തരിണിയ്ക്ക് വളരെ ഇഷ്ടമാണ്, എനിക്ക് വെറുപ്പും. ഇതൊക്കെയാണ് ഞങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും വഴക്കും. വഴക്കിട്ടാല്‍ ആദ്യം സോറി പറയുന്നത് തരിണി തന്നെയാണെന്നും കാളിദാസ് പറയുന്നു.
സഹോദരിയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ വരുന്ന അധിക്ഷേപകരമായ കമന്റുകള്‍ കാണുമ്പോള്‍ അവരെ ഇടിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അത്തരം പ്രവൃത്തികള്‍ക്ക് മുതിരാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ചക്കിയുടെ (മാളവിക) വിഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോള്‍ ഒരു ചേട്ടന്‍ എന്ന നിലയില്‍ എനിക്ക് അവരെ ഇടിക്കണം എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അത് സാധ്യമല്ല. ഞാന്‍ അങ്ങനെ ചെയ്താലും 'കാളിദാസ് ഒരാളെ ഇടിച്ചു' എന്നായിരിക്കും അടുത്ത തമ്പ്നെയില്‍. ഈ കാര്യത്തില്‍ നമ്മള്‍ നിസ്സഹായരാണ്,' കാളിദാസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ എന്തിനും പെട്ടെന്ന് റീച്ച് കിട്ടുമെന്നും നെഗറ്റീവ് പ്രചരണങ്ങള്‍ക്ക് അതിനേക്കാള്‍ വേഗതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്യരുതെന്ന് പറയാനുള്ള സാഹചര്യം പോലും നിലവിലില്ല. ചില കമന്റുകള്‍ വേദനിപ്പിക്കുമെങ്കിലും അവയെ അവഗണിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ചിലരെങ്കിലും ഇത്തരം പ്രതികരണങ്ങള്‍ കാരണം വേദനിച്ചിട്ടുണ്ടെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു.
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ നെഗറ്റീവ് റിവ്യൂസ് വരുന്നതിനെയും കാളിദാസ് വിമര്‍ശിച്ചു. സിനിമ പൂര്‍ത്തിയാകുന്നതുവരെയെങ്കിലും കാത്തിരിക്കേണ്ടതാണെന്നും, റിവ്യൂ കണ്ട് പ്രേക്ഷകര്‍ സിനിമ കാണാതെ പോകുന്നത് വേദനാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.