സെൻസർ ബോർഡ് ചെയർമാനും സംവിധായകനുമായ പഹലജ് നിഹ്ലാനിക്കെതിരെ കടുത്ത ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. സിനിമയിൽ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ വിവരിക്കുന്നതിനിടെയാണ് കങ്കണ പഹലജ് നിഹലാനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്
സിനിമയുടെ ചിത്രീകരണത്തിനിടെ അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക പോസ് ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് ആരോപണം.പഹലജ് സംവിധാനം ചെയ്ത ഐ.ലവ്.യു ബോസ് എന്ന ചിത്രത്തിനിടെയായിരുന്നു സംഭവമെന്ന് താരം പറഞ്ഞു. തുടക്കകാലത്ത് താൻ അനുഭവിച്ച പ്രശ്നങ്ങൾ തുറന്നുപറയുകയായിരുന്നു കങ്കണ.
ആദ്യ കാലത്ത് സിനിമയിൽ സഹായം വാഗ്ദാനം ചെയ്തവരും മാർഗനിർദ്ദേശം നൽകിയവരും ധാരാളം ഉണ്ടായിരുന്നു. പക്ഷേ വീട്ടുതടങ്കലിലായ പോലെ ആയിരുന്നു ഇക്കാലത്ത് ഞാൻ. അന്ന് ഐ ലവ് യു ബോസ് എന്ന ചിത്രത്തിൽ പഹലജ് ഒരു വേഷം ഓഫർ ചെയ്തിരുന്നു. അതിന് മുന്നോടിയായി ഒരു ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു. താരം പറഞ്ഞു.
ഫോട്ടോ ഷൂട്ടിനായി അണിയറപ്രവർത്തകർ തനിക്കൊരു സുതാര്യമായ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു ഞാൻ ചെയ്യേണ്ടത് എന്നും കങ്കണ പറഞ്ഞു.
''മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയായിരുന്നു അത്. ഒരുതരം സോഫ്റ്റ് പോൺ കഥാപാത്രം. ആ വേഷം ചെയ്യാനാകില്ല എന്ന് മനസിലായപ്പോൾ. ഷൂട്ടിനിടെ നമ്പർ മാറ്റി അവിടെനിന്ന് രക്ഷപെടുകയായിരുന്നു. കങ്കണ പറഞ്ഞു.
അനുരാഗ് ബസുവിന്റെ ഗ്യാങ്സ്റ്ററിന്റെയും പുരി ജഗന്നാഥിന്റെ പോക്കിരിയുടെയും ഓഡിഷൻ കഴിഞ്ഞുനിൽക്കുന്ന സമയമായിരുന്നു അതെന്ന് കങ്കണ പറഞ്ഞു. അങ്ങനെ ഗ്യാങസ്റ്ററിലൂടെ കങ്കണ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.പിന്നീട് ക്യൂനിലൂടെയും തനു വെഡ്സ് മനുവിലൂടെയും മികച്ച നടിക്കുള്ള അവാർഡ് നേടിയ കങ്കണ ഇപ്പോൾ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേഷം ചെയ്യാനു്ള്ള തയ്യാറെടുപ്പിലാണ്.
കങ്കണയുടെ വെളിപ്പെടുത്തൽ ബോളിവുഡിലാകെ ചർച്ച വിഷയമായിരിക്കുകയാണിപ്പോൾ. നേരത്തെ നടൻ ഹൃത്വിക് റോഷന് എതിരെയും താരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
സെൻസർ ബോർഡ് അധ്യക്ഷനായിരുന്ന കാലത്ത് സിനിമകളെ സദാചാരത്തിന്റെയും അശ്ലീലത്തിന്റെയും പേരിൽ കടുത്ത സെൻസറിങ്ങിന് വിധേയമാക്കിയ ആളായിരുന്നു നിലഹലാനി.