പ്രേക്ഷകര്‍ എന്നെന്നും ഓര്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടി ശാന്തികൃഷ്ണ തന്റെ മകളുടെ ചിത്രം പങ്ക് വ്ച്ചിരിക്കുകയാണ്. മകള്‍ മിതാലിയുടെ ഗ്രാജുവേഷന്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് നടി പങ്കിട്ടത്. യു.എസ്.എയിലെ റോച്ചസ്റ്റര്‍ ആര്‍ ഐ ടിയില്‍ നിന്നുമാണ് മിതാലി ഗ്രാജുവേഷന്‍ നേടിയത്. മകളെ കുറിച്ച് അഭിമാനം മാത്രമെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ശാന്തി കൃഷ്ണ കുറിച്ചത്.
ബാംഗ്ലൂരില്‍ സെറ്റില്‍ ആയിരുന്ന ശാന്തികൃഷ്ണ കഴിഞ്ഞ വര്‍ഷമാണ് കൊച്ചിയിലേക്ക് താമസം മാറിയത്. ആദ്യമായാണ് മകളുടെ ചിത്രങ്ങളുമായി നടിയെത്തുന്നത്.
1976ല്‍ 'ഹോമകുണ്ഡം' എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു ശാന്തികൃഷ്ണയുടെ തുടക്കമെങ്കിലും ആ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' എന്ന ചിത്രമാണ് ശാന്തികൃഷ്ണയെ ശ്രദ്ധേയ ആക്കിയത്. ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ വേഷമായിരുന്നു ചിത്രത്തില്‍ ശാന്തികൃഷ്ണയ്ക്ക്.
ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, സവിധം, കൗരവര്‍, നയം വ്യക്തമാക്കുന്നു, പിന്‍ഗാമി, വിഷ്ണുലോകം, എന്നും നന്മകള്‍, പക്ഷേ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശാന്തികൃഷ്ണ അവതരിപ്പിച്ചു.
1997ല്‍ അഭിനയത്തോട് വിട പറഞ്ഞു പോയ ശാന്തികൃഷ്ണയെ പിന്നെ മലയാളി പ്രേക്ഷകര്‍ കണ്ടത് 2017ല്‍ 'ഞണ്ടുകളുടെ വീട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലാണ്. തുടര്‍ന്ന് അരവിന്ദന്റെ അതിഥികള്‍, എന്റെ ഉമ്മാന്റെ പേര്, വിജയ് സൂപ്പറും പൗര്‍ണമിയും, മിഖായേല്‍, ലോനപ്പന്റെ മാമോദീസ, അതിരന്‍, ശുഭരാത്രി, മാര്‍ഗംകളി, ഹാപ്പി സര്‍ദാര്‍, ഉള്‍ട്ട, കിംഗ് ഓഫ് കൊത്ത, പാലും പഴവും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശാന്തികൃഷ്ണ അഭിനയിച്ചു.