ജന്മം കൊണ്ട് പാലക്കാട് അയ്യര്‍ ഫാമിലിയില്‍ പെട്ടവരാണെങ്കിലും നടി ശാന്തി കൃഷ്ണ വളര്‍ന്നതെല്ലാം മുംബൈയിലാണ്. സിനിമയില്‍ നാടന്‍ പെണ്ണായും തിളങ്ങിയ ശാന്തി കൃഷ്ണ വിവാഹശേഷമാണ് യുഎസിലേക്ക് കുടിയേറുന്നത്. എന്നാല്‍ ആ വിവാഹബന്ധം അവസാനിച്ച് രണ്ടാം വിവാഹത്തിനു ശേഷമാണ് ബാംഗ്ലൂരില്‍ സെറ്റിലാവുന്നത്. ഏറെക്കാലത്തെ ബാംഗ്ലൂര്‍ ജീവിതത്തിനു ശേഷം മക്കളെല്ലാം വലുതായപ്പോള്‍ ഇപ്പോഴിതാ, കൊച്ചിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. കൊച്ചി നഗരത്തില്‍ തന്നെ പുത്തന്‍ വീട് സ്വന്തമാക്കി നിലവിളക്ക് കൊളുത്തി വലതുകാല്‍ വച്ചു കയറി പാലുകാച്ചിയാണ് നടി പുത്തന്‍ വീട്ടിലേക്ക് താമസമാക്കിയിരിക്കുന്നത്. തന്റെ പുതിയ ഇരുനില വീട്ടിലേക്ക് പ്രിയപ്പെട്ടവരെ എല്ലാം നടി കൊണ്ടുവന്നിട്ടുണ്ട്. വളരെ ചുരുക്കും കൂട്ടുകാരും ബന്ധുക്കളും മാത്രമാണ് പാലുകാച്ചിന് ചടങ്ങിന് എത്തിയതും അത്രയും പേരെ മാത്രമേ ക്ഷണിക്കുകയും ചെയ്തിരുന്നുള്ളൂ. ലളിതമായ ചടങ്ങിലായിരുന്നു പാലുകാച്ച്.
മഞ്ഞയില്‍ കരിനീല ബോര്‍ഡറുള്ള സാരിയില്‍ സുന്ദരിയായാണ് ശാന്തികൃഷ്ണ പാലുകാച്ചിന് ഒരുങ്ങിനിന്നത്. ഇപ്പോള്‍ 61കാരിയാണെങ്കിലും 50ന്റെ ചെറുപ്പത്തിലാണ് നടിയുള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം മലയാള നാട്ടില്‍ സെറ്റില്‍ ചെയ്ത സന്തോഷത്തിലാണ് ശാന്തി കൃഷ്ണ ഇപ്പോഴുള്ളത്. ഏറെനാളായുള്ള ബാംഗ്ലൂര്‍ വാസത്തിനുശേഷം ആണ് മലയാളക്കരയില്‍ ആണ് ശാന്തി കൃഷ്ണ സെറ്റില്‍ ചെയ്തിരിക്കുന്നത്. ആ വിശേഷം അറിയിച്ചുകൊണ്ട് ശാന്തികൃഷ്ണയുടെ പുത്തന്‍ വിശേഷം ആര്‍കെ ഫിലിം വ്യൂസിലെ രാജേഷ് കുമാര്‍ സോഷ്യല്‍ മീഡിയാ പേജില്‍ കുറിച്ചത് ഇങ്ങനെയാണ്.
ഇന്നായിരുന്നു ആ സുദിനം! ദീര്‍ഘനാളത്തെ ആലോചനകള്‍ക്കും ശ്രമങ്ങള്‍ക്കും പരിസമാപ്തി.. വീണ്ടും സിനിമയില്‍ സജീവമായ നാള്‍ മുതല്‍ ഞാനു നിര്‍ബ്ബന്ധിക്കാറുണ്ട് കൊച്ചിയിലോ ട്രിവാന്‍ഡ്രത്തോ താമസിക്കാന്‍.. അന്നൊക്കെ അച്ഛന്‍, അമ്മ പിന്നെ കുട്ടികളുടെ ബാംഗ്ളൂരിലെ പഠനം എന്നീ കാരണങ്ങളാല്‍ ചിന്തിക്കാനെളുപ്പമായിരുന്നില്ല.. ഇപ്പോള്‍ മകനും മകളും U.S.ല്‍ ഉപരിപഠനം നടത്തുന്നു.. അച്ഛന്‍ അന്തരിച്ചു.. തീരുമാനം ഇപ്പോള്‍ സാധ്യമാവാന്‍ ഇതൊക്കെയാണ് കാരണം. എന്തായാലും ശാന്തികൃഷ്ണ എവിടെയാണെന്നറിയില്ല... U.S.ആണോ..? ബാംഗ്ളൂര്‍ ആണോ? ചെന്നൈ ആണോ? എന്നൊക്കെയുള്ള സിനിമാക്കാരുടെ സംശയങ്ങള്‍ക്ക് പരിസമാപ്തി.. ശാന്തികൃഷ്ണ കൊച്ചിയില്‍ തന്നെയുണ്ട്.. സിനിമയുടെ കൈയ്യകലത്തില്‍.
സഹോദരങ്ങളും ഏറ്റവും അടുത്ത ഒന്നോ രണ്ടോ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലേയ്ക്ക് എന്നെയും ക്ഷണിച്ച സ്നേഹമനസിന് സന്തോഷാശ്രുക്കളോടെ കൂപ്പുകൈ മാത്രം.. യാത്രകള്‍ വ്യക്തിപരമായി കുറച്ചിട്ടും ഈ സമയത്ത് ഓടിയെത്തിയത് ചേച്ചിയായതുകൊണ്ട് തന്നെ! ഞാനും ചേച്ചിയും ആദ്യമായി കണ്ടിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാവുന്നു.. അതിനും രണ്ട് വര്‍ഷം മുമ്പേ ഞങ്ങള്‍ സന്ദേശത്തിലൂടെയും സംസാരത്തിലൂടെയും അറിയുന്നു..
ഈ ഒരു വ്യാഴവട്ടക്കാലത്തിനിടയ്ക്ക് ഞണ്ടുകളുടെ നാട്ടിലെ അവസരം വന്നതു മുതല്‍ ഈ ശുഭദിനസന്തോഷം വരെ സുഖവും ദുഃഖവും നിറഞ്ഞ എല്ലാ വിശേഷവും പങ്കു വെയ്ക്കാറുണ്ട്.. ആ കൂട്ടത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ വിശേഷമാണിത്...ഞണ്ടുകളുടെ നാട്ടിലൂടെ തിരിച്ചു വന്നതു പോലെ! നിളയിലെ കഥാപാത്രം ചെയ്തതുപോലെ! കുട്ടനാടന്‍ മാര്‍പാപ്പയില്‍ ഗായികയായതുപോലെ!മലയാള നാട്ടില്‍ ഒരു സ്ഥിര മേല്‍വിലാസവുമായി ഇനി ചേച്ചി ഇവിടെ ഉണ്ടെന്ന സന്തോഷം..
ഈ മൂന്ന് വിശേഷങ്ങള്‍ക്കൊപ്പവും ഞാനുണ്ടായിരുന്നു.എങ്കിലും കോവിഡ് കാലത്തെ അച്ഛന്റെ വിയോഗത്തില്‍ അന്നത്തെ പാന്‍ഡമിക് സ്വിറ്റ്വേഷന്‍ കാരണം കാണാനായില്ല എന്നതു മാത്രം ദുഃഖം