Latest News

'ഇക്കാല മത്രയും ഒരു ഡ്രൈവര്‍ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ  കണ്ടു; ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനം; സാറിന്റെ കൂടെയുള്ള യാത്രകള്‍ ഒരുപാട് ഇഷ്ടമായിരുന്നു; ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കരുത്; കുറിപ്പുമായി 17 വര്‍ഷക്കാലം ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ് 

Malayalilife
 'ഇക്കാല മത്രയും ഒരു ഡ്രൈവര്‍ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ  കണ്ടു; ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനം; സാറിന്റെ കൂടെയുള്ള യാത്രകള്‍ ഒരുപാട് ഇഷ്ടമായിരുന്നു; ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കരുത്; കുറിപ്പുമായി 17 വര്‍ഷക്കാലം ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ് 

മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന്റെ വിയോഗം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. അവസാന നിമിഷം വരെ ശ്രീനിവാസന് ജീവിതത്തില്‍ താങ്ങായി നിന്നവരില്‍ ഒരാളാണ് ശ്രീനിവാസന്റെ ഡ്രൈവര്‍ ഷിനോജ്. വെറുമൊരു ഡ്രൈവര്‍ എന്നതിലുപരി ശ്രീനിയുടെ കുടുംബത്തിലെ ഒരംഗമായിരുന്നു ഷിനോജ്. ഇപ്പോഴിതാ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് 17 വര്‍ഷക്കാലം ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ്. ശ്രീനിവാസനോടുള്ള നന്ദി രേഖപ്പെടുത്തി ഷിനോജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 

 തന്നെ വെറുമൊരു ഡ്രൈവറായിട്ടല്ല, സ്വന്തം മക്കളെപ്പോലെയാണ് ശ്രീനിവാസന്‍ കണ്ടതെന്നും സ്‌നേഹിച്ചതെന്നും ഷിനോജ് തന്റെ കുറിപ്പില്‍ പറയുന്നു. ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ഒരിക്കലും തന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വിനീത്, ധ്യാന്‍ എന്നിവര്‍ വഴി ചോറ്റാനിക്കരയില്‍ സ്ഥലം വാങ്ങി വീട് വെച്ച് നല്‍കിയത് 'ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം' ആണെന്ന് ഷിനോജ് വിശേഷിപ്പിച്ചു. 'The gift of legend' എന്നാണ് അദ്ദേഹം ഈ സമ്മാനത്തെ അഭിമാനത്തോടെ കുറിക്കുന്നത്. 

ശ്രീനിവാസനെ പൊന്നുപോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും, ചേച്ചിക്ക് ശ്രീനിവാസനായിരുന്നു ലോകമെന്നും ഷിനോജ് കൂട്ടിച്ചേര്‍ത്തു. 

ഷിനോജിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം: പ്രിയപ്പെട്ട ശ്രീനി സര്‍.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകള്‍. ഇക്കാല മത്രയും ഒരു ഡ്രൈവര്‍ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്‌നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകള്‍ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സര്‍ ഇപ്പൊ കൂടെ ഇല്ല. ആവിശ്യങ്ങള്‍ ഒന്നും തന്നെ ഒരിക്കലും ഞാന്‍ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയില്‍ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. 

സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാന്‍ കഴിയില്ല ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കരുതേ സര്‍. എന്നും ഓര്‍മ്മിക്കാന്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി. 

കഴിഞ്ഞ വിഷുദിനത്തിലാണ് ഷിനോജിന് ശ്രീനിവാസന്‍ വീട് സമ്മാനമായി നല്‍കിയത്. എറണാകുളം കണ്ടനാട് നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ ശ്രീനിവാസനും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ശാരീരിക അവശതകള്‍ വകവയ്ക്കാതെ കണിക്കൊന്നപ്പൂക്കളുമായാണ് അന്ന് ശ്രീനിവാസന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഭാര്യ വിമല ശ്രീനിവാസന്‍ പാല്‍ കാച്ചുകയും എല്ലാവര്‍ക്കും വിഷു കൈനീട്ടം നല്‍കുകയും ചെയ്തിരുന്നു. 'എല്ലാ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ' എന്നാശംസിച്ചുകൊണ്ട് വിമലയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍, ഭാര്യയും മകളും, തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി എന്നിവരും ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തിരുന്നു.

driver shinoj emotional note

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES