ഉണ്ണി മുകുന്ദന്റെ വിവാഹം കാത്തിരുന്ന ആരാധകര്‍ക്കിടയിലേക്ക് അനുജന്റെ വിവാഹ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഉണ്ണിയുടെ കസിനും നടനും സഹ സംവിധായകനും ഒക്കെയായ സിദ്ധാര്‍ത്ഥ് രാജന്റെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ കേരള വിജയിയും റെഡ് എഫ് എം റേഡിയോയില്‍ ആര്‍ ജെയുമായ മനീഷ പുത്തന്‍വീട്ടിലിനെയാണ് സിദ്ധാര്‍ത്ഥ് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഏറെക്കാലത്തെ പ്രണയ സാഫല്യത്തിന് സര്‍വ്വമംഗളങ്ങളുമായി വീട്ടുകാരും ഒപ്പം നില്‍ക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വെച്ചാണ് സിദ്ധാര്‍ത്ഥിന്റെയും മനീഷയുടേയും വിവാഹം നടന്നത്. മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ കേരള വിജയിയും റെഡ് എഫ് എം റേഡിയോയില്‍ ആര്‍ ജെയുമായ മനീഷ ബെസ്റ്റ് ഫിഗര്‍, ബെസ്റ്റ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ എന്നീ വിഭാഗങ്ങളിലും സമ്മാനം കരസ്ഥമാക്കിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമാണ്. ജൂണിലാണ് ഇരുവരും തങ്ങളുടെ പ്രണയം പുറത്ത് വിട്ടത്. അതീവ സുന്ദരിയായാണ് വിവാഹ വേദിയിലേക്ക് എത്തിയത്. ചുവന്ന സാരിയില്‍ സര്‍വ്വാഭരണഭൂഷിതയായി എത്തിയ മനീഷ അതീവ സന്തോഷത്തിലായിരുന്നു വിവാഹ വേദിയില്‍ നിറഞ്ഞുനിന്നത്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമായി നൂറുകണക്കിന് പേരാണ് വിവാഹത്തിന് എത്തിയത്. ആശംസകളുമായി ചുറ്റും നിന്ന വീട്ടുകാര്‍ക്ക് നടുവിലായിരുന്നു വിവാഹം.
മലയാള സിനിമയിലെ വളര്‍ന്ന് വരുന്ന യുവതാരങ്ങളില്‍ ഏറെ പ്രതീക്ഷയുള്ള താരങ്ങളില്‍ ഒരാളാണ് സിദ്ധാര്‍ഥ് രാജന്‍. ഏതം, പിക്കാസോ, അഞ്ചില്‍ ഒരാള്‍ തസ്‌ക്കരന്‍, മൃദു ഭാവേ ദൃഢ കൃതേ തുടങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധ നേടിയ പ്രകടനമാണ് സിദ്ധാര്‍ഥ് കാഴ്ച വെച്ചത്. നടന്‍ ഉണ്ണി മുകുന്ദന്റെ കസിനാണ് സിദ്ധാര്‍ഥ്. തന്നെ ആദ്യമായി ഒരു സിനിമ സെറ്റ് കാണിച്ച് തന്നത് ഉണ്ണിയേട്ടന്‍ ആണെന്ന് സിദ്ധാര്‍ഥ് ഇന്റര്‍വ്യൂവില്‍ പങ്ക് വെച്ചിട്ടുണ്ട്. ഇളയരാജ എന്ന സിനിമയില്‍ മാധവ് രാംദാസിന്റെ സഹ സംവിധായകനായിരുന്നു സിദ്ധാര്‍ഥ്. അതേസമയം, അനുജന്റെ വിവാഹത്തിന് ഉണ്ണി മുകുന്ദന്‍ പങ്കെടുത്തിട്ടുണ്ടോ എന്നറിവില്ല. പല നടിമാരുമായും ഉണ്ണി മുകുന്ദന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും ആരുമായും പ്രണയത്തിലല്ലാത്ത നടന്‍ നിരവധി വിവാദങ്ങളില്‍ പെട്ട ശേഷം സിനിമയില്‍ നിന്നു തന്നെ മാറി നില്‍ക്കുകയായിരുന്നു കുറെക്കാലമായി. ഇപ്പോള്‍ വീണ്ടും പുതിയ സിനിമയുടെ തിരക്കിലുമാണ് നടന്‍ ഉള്ളത്.