കാര്‍ത്തിക് ആര്യന്‍ കൃതി സനോണ്‍ ജോഡികളുടെ ഏറ്റവും പുതിയ ചിത്രം ഷെഹ്‌സാദ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ തിരക്കുകളില്‍ ആണ് രണ്ട് താരങ്ങളും. ലൂക്ക ചുപ്പി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കാര്‍ത്തിക് ആര്യനും കൃതി സനോണും വീണ്ടും ഒന്നിക്കുമ്പോള്‍ വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ഉള്ളത്. പ്രൊമോഷന്റെ ഭാഗമായുള്ള വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പ്രമോഷന്റെ ഭാഗമായി ഇരുവരും വായു ഫെസ്റ്റിന് എത്തിയിരുന്നു. 'മുണ്ട സോന ഹൂന്‍ മൈം 'എന്ന ഗാനത്തില്‍ ഇവര്‍ ചുവട് വെക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. താജ് മഹലിന് മുന്നിലുളള ഇവരുടെ ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. വളരെ റൊമാന്റിക്കായായണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 10 നാണ് റിലീസിനെത്തുക. കാര്‍ത്തിക് ആര്യന്‍, കൃതി സനോണ്‍ ഇവരെ കൂടാതെ മനീഷ കൊയ്രാള, പരേഷ് റാവേല്‍, റോണിത് റോയ്, സച്ചിന്‍ ഖേദര്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ത്രിവിക്രം കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് പ്രീതം ആണ്. ഗുല്‍ഷന്‍ കുമാര്‍, ടി സീരീസ് , അല്ലു എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകളിലെത്തുന്ന ചിത്രം ഭൂഷണ്‍ കുമാര്‍, അല്ലു അരവിന്ദ് എസ് രാധാകൃഷ്ണ, അമന്‍ ഗില്‍, കാര്‍ത്തിക് ആര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.