ദിലീപേട്ടന്‍ പങ്കെടുക്കേണ്ടിയിരുന്ന  ചടങ്ങായിരുന്നു; അദ്ദേഹത്തിന് യുകെയില്‍ പോകേണ്ട ആവശ്യം വന്നത് കൊണ്ടാണ് താന്‍ വന്നത്;  ദിലീപേട്ടനല്ല എന്നെ വീട്ടിലിരുത്തിയത്; മോളെ നോക്കി ആ കാലഘട്ടം നേരിട്ട് എക്സ്പീരിയന്‍സ് ചെയ്യണം എന്നത് എന്റെ ആഗ്രഹം; കാവ്യ മാധവന്റെ വാക്കുകള്‍ സോഷ്യലിടത്തില്‍ വൈറലാകുമ്പോള്‍

Malayalilife
ദിലീപേട്ടന്‍ പങ്കെടുക്കേണ്ടിയിരുന്ന  ചടങ്ങായിരുന്നു; അദ്ദേഹത്തിന് യുകെയില്‍ പോകേണ്ട ആവശ്യം വന്നത് കൊണ്ടാണ് താന്‍ വന്നത്;  ദിലീപേട്ടനല്ല എന്നെ വീട്ടിലിരുത്തിയത്; മോളെ നോക്കി ആ കാലഘട്ടം നേരിട്ട് എക്സ്പീരിയന്‍സ് ചെയ്യണം എന്നത് എന്റെ ആഗ്രഹം; കാവ്യ മാധവന്റെ വാക്കുകള്‍ സോഷ്യലിടത്തില്‍ വൈറലാകുമ്പോള്‍

2016ലായിരുന്നു കാവ്യ മാധവനും ദിലീപും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് കാവ്യ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ഇപ്പോഴിതാ വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന്റെ  കാരണം വ്യക്തമാക്കുകയാണ്. നടിയുടെ  വീഡിയോ സോഷ്യലിടത്തില്‍ വൈറലാവുകയാണ്. 

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം ഭര്‍ത്താവ് ദിലീപ് അല്ലെന്നും''കുടുംബജീവിതം പൂര്‍ണമായും അനുഭവിച്ചറിയുക എന്ന എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ആ ഇടവേളയ്ക്കു പിന്നില്‍. ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടിലിരുത്തിയത്,'' കാവ്യ വ്യക്തമാക്കി.

ദിലീപേട്ടന്‍ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് അപ്രതീക്ഷിതമായി പെട്ടെന്ന് യുകെയില്‍ പോകേണ്ടി വന്നു. ഹരിയേട്ടന്‍ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാന്‍ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണം എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിട്ടുള്ളത്,'' കാവ്യ പറഞ്ഞു തുടങ്ങി.

''ഒരിക്കലും ദിലീപേട്ടന്‍ അല്ല എന്നെ വീട്ടില്‍ നിര്‍ത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയിട്ടാണ് ഞാന്‍ ഒരു ബ്രേക്ക് എടുത്തത്,'' കാവ്യ തുറന്നു പറഞ്ഞു.

കുടുംബജീവിതം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ വേണ്ടിയാണ് താന്‍ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തതെന്ന കാവ്യയുടെ വാക്കുകള്‍, വര്‍ഷങ്ങളായി പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നതായി. ചടങ്ങില്‍ എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നന്മകളും നേര്‍ന്നുകൊണ്ടാണ് കാവ്യ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്
 
വിവാഹശേഷം ദിലീപ് കാവ്യയെ അഭിനയിക്കാന്‍ വിടുന്നില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന കമന്റുകള്‍ക്ക് മറുപടിയാണ് കാവ്യ നല്‍കിയിരിക്കുന്നത്. കാവ്യയുടെ ഫാന്‍സ് പേജുകളിലെല്ലാം ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവര്‍ക്കുള്ള മറുപടി, ഒന്നും അറിയാതെ കമന്റ് ബോക്‌സില്‍ വന്ന് പലതും വിളിച്ച് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ, അത് അവളുടെ മാത്രം തീരുമാനമായിരുന്നു. അതിനെ റെസ്‌പെക്ട് ചെയ്യുക. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടാവും' എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് കാവ്യയുടെ ഫാന്‍ പേജില്‍ പറയുന്നത്.

2016 നവംബര്‍ 25 നായിരുന്നു കാവ്യയുടേയും ദിലീപിന്റേയും വിവാഹം. ആരാധകരുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡി ജീവിതത്തിലും ഒന്നാവുകയായിരുന്നു. വിവാഹത്തോടെ കാവ്യ പൂര്‍ണമായും സിനിമ ഉപേക്ഷിച്ചു. താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

 

Kavya madhavan ABOUT dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES