ലോകം കൊറോണ ഭീതിയില് കഴിയുമ്പോള് ജനങ്ങളെ ബോധവത്കരിക്കുന്നകിനായി കേരള പോലീസ് ലൂസിഫര് വീഡിയോയുമായി എത്തിയിരിക്കുകയാണ്. വീഡിയോയുടെ ഉള്ളടക്കം കൊറോണ വൈറസില് നിന്ന് എങ്ങനെ ശാരീരിക ശുചിത്വത്തിലൂടെ രക്ഷനേടാം എന്നതിനെ കുറിച്ചാണ്. കടവുളെ പോലെ എന്ന ഗാനമാണ് വ്യത്യസ്തമായ രീതിയില് അവതരിപ്പിച്ചിരിക്കുന്നത്
ഈ കാലവും കടന്നു പോകും .. ഇതും നമ്മള് അതിജീവിക്കും നിലപാടുണ്ട് ... നില വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട് ... കാക്കിയുടെ മഹത്വം കാത്തു കൊണ്ടു തന്നെ ഈ മഹാമാരിക്ക് മുന്നില് ചങ്കുറപ്പോടെ പ്രവര്ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്ക്കും, സന്നദ്ധപ്രവര്ത്തകര്ക്കും, സഹപ്രവര്ത്തകര്ക്കും, മാധ്യമ പ്രവര്ത്തകര്ക്കും, പൊതുജനങ്ങള്ക്കുമായി ഈ വീഡിയോ സമര്പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് കരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ പുറത്തിറങ്ങി മിനിറ്റുകള്ക്കുള്ളില് തന്നെ സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുകയാണ്. പോലീസുകാര് തന്നെയാണ് ഇതില് അഭിനയിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം നിര്വഹിച്ചിരിക്കുന്നത് കേരള പോലീസിന്റെ സോഷ്യല്മീഡിയ സെല് അംഗം അരുണ് ബി ടി ആണ്. ജിബിന് ജി നായര്, വിഷ്ണുദാസ്, ഷെഹ്നാസ് എന്നിവരും വീഡിയോയുടെ ഭാഗമാവുകയും ചെയ്തു.