മിഥുന്‍ മാനുവല്‍ തോമസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'അഞ്ചാം പാതിര'യുടെ തുടര്‍ച്ച അടുത്ത വര്‍ഷമെന്ന് സൂചന നല്‍കി ചാക്കോച്ചന്റെ പോസ്റ്റ്.'മാജിക്കല്‍ പാതിര, ദൈവകൃപയാല്‍ 2023 വലുതും മികച്ചതുമാകും, പാര്‍ടണേഴ്‌സ് ഇന്‍ ക്രൈം' എന്ന കുറിപ്പോടെ ലിസ്റ്റിന്‍ സ്റ്റീഫനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പമുള്ള തന്റെ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
2021 ജനുവരിയിലാണ് ' അഞ്ചാം പാതിര' യുടെ രണ്ടാം ഭാഗം ' ആറാം പാതിര' പ്രഖ്യാപിക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തിന്റെ പുതിയൊരു കേസ് അന്വേഷണമാണ് ചിത്രം പറയുന്നത്.
മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ ഒരുങ്ങി 2020 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നാണ് ; അഞ്ചാം പാതിര ചാക്കോച്ചന്റെ കരിയറില്‍ വലിയ ഒരു കുതിപ്പു സമ്മാനിച്ച ഡോക്ടര്‍ അന്‍വര്‍എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കുഞ്ചാക്കോ ബോബന്റെ സിനിമാ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമാണ് ഇപ്പോള്‍ എന്നാണ് ആസ്വാദകര്‍ പറയുന്നത്. ചാക്കോച്ചന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം ന്നാ താന്‍ കേസ് കൊട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
അരവിന്ദ് സ്വാമിയും ഒന്നിച്ചുളള ഒറ്റ് ആണ് ചാക്കോച്ചന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സെപ്റ്റംബര്‍ 8 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.