Latest News

ലാ ടൊമാറ്റിന'മൂന്ന് ഫിലിംഫെസ്റ്റിവെല്ലുകളില്‍; ചിത്രം തെരഞ്ഞെടുത്തത് മൂന്ന് വിദേശ ഫിലിം ഫെസ്റ്റിവലുകളിലേക്ക്

Malayalilife
ലാ ടൊമാറ്റിന'മൂന്ന് ഫിലിംഫെസ്റ്റിവെല്ലുകളില്‍; ചിത്രം തെരഞ്ഞെടുത്തത് മൂന്ന് വിദേശ ഫിലിം ഫെസ്റ്റിവലുകളിലേക്ക്

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന'ലാ ടൊമാറ്റിനാ' എന്ന ചിത്രം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ഹ്യൂമണ്‍ റൈറ്റ്‌സ്-കൊളംബിയ, കുസ്‌കോ അണ്ടര്‍ഗ്രൗണ്ട് സിനിമാ ഫെസ്റ്റിവല്‍-പെറു,ഹോങ്കോങ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ തുടങ്ങിയ മൂന്നു വിദേശ ഫിലിം ഫെസ്റ്റിവെല്ലുകളില്‍ തെരഞ്ഞെടുക്കപ്പെട്ടു.

വിജയകരമായി പ്രദര്‍ശനം തുടരുന്നഈ ചിത്രത്തില്‍ ഒരു യൂടൂബ് ചാനല്‍ നടത്തി സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു  മാധ്യമപ്രവര്‍ത്തകന്റെ സംഭവബഹുലമായ കഥ പറയുന്നു.മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു.പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെവര്‍ത്തമാന കാല നേര്‍ക്കാഴ്ചകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായരമേഷ് രാജശേഖരന്‍,മരിയ തോപ്‌സണ്‍(ലണ്ടന്‍)എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാല്‍  നിര്‍വ്വഹിക്കുന്നു.ഡോക്ടര്‍ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികള്‍ക്ക് അര്‍ജുന്‍ വി അക്ഷയ സംഗീതം പകരുന്നു.എഡിറ്റര്‍- വേണുഗോപാല്‍,കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ,
സ്റ്റില്‍സ്-നരേന്ദ്രന്‍ കൂടാല്‍,ഡിസൈന്‍സ്- ദിലീപ് ദാസ്,
സൗണ്ട്-കൃഷ്ണനുണ്ണി,
ഗ്രാഫിക്‌സ്-മജു അന്‍വര്‍,കളറിസ്റ്റ്-
യുഗേന്ദ്രന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ,
പി ആര്‍ ഒ-എ എസ് ദിനേശ്

La Tomatina Movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES