ഒരു മനോഹര പ്രണയത്തിന് കൂടി മലയാളികൾ സാക്ഷികളാകുമെന്ന് തീർച്ചപ്പെടുത്തുകയാണ് ടോവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ലൂക്ക. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ലൂക്കയിലെ സോംഗ് ടീസർ അതിന് തെളിവായിരുന്നു. ഇപ്പോളിതാ ഇന്ന് തിയേറ്ററിലെത്തും മുമ്പ് ചിത്രത്തിലെ റൊമാന്റിക് സീനടങ്ങിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ടൊവീനോയും അഹാനയും നായികാ നായകന്മാരായെത്തുന്ന ചിത്രത്തിൽ ഇരുവരുടെയും പ്രണയമാണ് വീഡിയോയിൽ നിറയുന്നത്.നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥയാണ് പറയുന്നത്. പ്രിൻസ് ഹുസൈനും ലിന്റോ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. എഡിറ്റിങ് നിഖിൽ വേണു. സൂരജ് എസ് കുറുപ്പ് ഗാനങ്ങൾ ഒരുക്കുന്നു.
നിതിൻ ജോർജ്, വിനീത കോശി, അൻവർ ഷെരീഫ്, പൗളി വിൽസൻ, തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും അഭിനയിക്കുന്നു.