തന്നെ ഗര്‍ഭിണിയാക്കി വാര്‍ത്തയെഴുതിയ മാധ്യമത്തിനെതിരെ പ്രതികരിച്ച് മലൈക അറോറ; ഏറ്റവും വില കുറഞ്ഞ പരിപാടിയാണ് ചെയ്തതെന്നും എത്തിക്‌സിന് യോജിക്കാത്ത തരത്തിലുള്ള വാര്‍ത്തയാണെന്നും പ്രതികരിച്ച് നടി

Malayalilife
topbanner
 തന്നെ ഗര്‍ഭിണിയാക്കി വാര്‍ത്തയെഴുതിയ മാധ്യമത്തിനെതിരെ പ്രതികരിച്ച് മലൈക അറോറ; ഏറ്റവും വില കുറഞ്ഞ പരിപാടിയാണ് ചെയ്തതെന്നും എത്തിക്‌സിന് യോജിക്കാത്ത തരത്തിലുള്ള വാര്‍ത്തയാണെന്നും പ്രതികരിച്ച് നടി

ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും സുന്ദരിയായ നടിയാണ് മലൈക അറോറ. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായ നടി അടുത്തിടെ തന്നെക്കുറിച്ച് പ്രചരിച്ച ഒരു വാര്‍ത്തയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.

അര്‍ജുന്‍ കപൂറുമായുള്ള പ്രണയവാര്‍ത്തകള്‍ക്കിതെട നടി ഗര്‍ഭിണിയാണ് എന്ന തരത്തില്‍ ആയിരുന്നു വാര്‍ത്ത എത്തിയത്. അര്‍ജുനും മലൈകയും വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുന്നവരായതിനാല്‍ വാര്‍ത്ത സത്യമാണെന്നായിരുന്നു വിലയിരുത്തലും. 

എന്നാല്‍ ഇപ്പോള്‍ വാര്‍ത്തക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാം വഴിയാണ് താരം വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് എടുത്തുകൊണ്ട് സ്റ്റോറി ഇട്ടത്. താന്‍ ഗര്‍ഭിണിയല്ല എന്നാണ് താരം ആവര്‍ത്തിച്ചു പറയുന്നത്. വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ ശക്തമായി തുറന്നു സംസാരിക്കുകയും ചെയ്തു താരം.

'നിങ്ങള്‍ക്ക് ചെയ്യാവുന്നത് ഏറ്റവും വില കുറഞ്ഞ പരിപാടിയാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്തത്. ഒരുതരത്തിലും എത്തിക്‌സിന് യോജിക്കാത്ത തരത്തിലുള്ള വാര്‍ത്തയാണ് നിങ്ങള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ മാധ്യമം ഇത്തരത്തില്‍ സ്ഥിരമായി ഗോസിപ്പ് വാര്‍ത്തകള്‍ എഴുതാറുണ്ട്. അതില്‍ നിന്നും എല്ലാം നിങ്ങള്‍ പലതവണ രക്ഷപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യം സത്യമല്ല.

ഇത് ഞങ്ങളുടെ സ്വകാര്യ ജീവിതമാണ്. അതില്‍ കയറി കളിക്കാന്‍ ആരും ധൈര്യപ്പെടരുത്'' - ഇതാണ് നടി പറയുന്നത്. പിന്നാലെ ഇത് പങ്കുവെച്ചുകൊണ്ട് അര്‍ജുന്‍ കപൂര്‍ രംഗത്തെത്തി.

നാല് വര്‍ഷത്തോളമായിട്ട് അര്‍ജുനും മലൈകയും ഇഷ്ടത്തിലാണ്. രണ്ടാളും വിവാഹം കഴിച്ചേക്കുമെന്നായിരുന്നു ആദ്യം അഭ്യൂഹം വന്നത്. എന്നാല്‍ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ് ഇരുവരും ഇതുവരെ ചെയ്തിരുന്നത്. ജന്മദിനങ്ങളിലും മറ്റുമായി പ്രണയാതുരമായ പോസ്റ്റുകളുമായി എത്തുന്ന താരങ്ങള്‍ വിദേശ യാത്രകളുടെയും ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ട്.

2017 ല്‍ ആദ്യ വിവാഹബന്ധം നിയമപരമായി പിരിഞ്ഞതിന് ശേഷമാണ് മലൈക അര്‍ജുനുമായി ഇഷ്ടത്തിലാവുന്നത്. കാമുകനെക്കാളും പ്രായം കൂടുതലുള്ളതിന്റെ പേരില്‍ നടി പലപ്പോഴും പരിഹാസങ്ങള്‍ക്ക് വിധേയയാവാറുണ്ട്. എന്നാല്‍ സിനിമയും മോഡലിങ്ങുമായി തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ് മലൈക. ഒപ്പം അര്‍ജുനും സിനിമാ തിരക്കുകളിലാണ്. വൈകാതെ സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണ്.

Malaika Arora Pregnancy Rumours Slammed

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES