ലൂസിഫർ തരംഗം അലയടിച്ച ഗൂഗിളിൽ ടെന്നീസ് കളിച്ച് മോഹൻലാലും യുവരാജ് സിംഗും; ഗൂഗിൾ ട്രെൻഡിംഗിൽ ഒന്നാമതെത്തി ലൂസിഫറിന്റെ തേരോട്ടം; പിന്നാലെ യുവിയും

Malayalilife
topbanner
ലൂസിഫർ തരംഗം അലയടിച്ച ഗൂഗിളിൽ ടെന്നീസ് കളിച്ച് മോഹൻലാലും യുവരാജ് സിംഗും; ഗൂഗിൾ ട്രെൻഡിംഗിൽ ഒന്നാമതെത്തി ലൂസിഫറിന്റെ തേരോട്ടം; പിന്നാലെ യുവിയും

മോഹൻലാലിന്റെ മാസ്സ് പ്രകടനവും പൃഥ്വിയുടെ സംവിധാനമികവും കൊണ്ട് മികച്ച പ്രതികരണങ്ങളാണ് 'ലൂസിഫർ' നേടുന്നത്. കേരളത്തിൽ മാത്രം 404 കേന്ദ്രങ്ങളിലാണ് ലൂസിഫർ പ്രദർശനത്തിനെത്തിയത്. 43 രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോർഡും ലൂസിഫർ സ്വന്തമാക്കി മികച്ച കളക്ഷനുമായി ചിത്രം മുന്നേറുമ്പോൾ ഗൂഗിളിൽ പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് മോഹൻലാലും ലൂസിഫറും.

ഗൂഗിൾ ട്രെൻഡിംഗിലും ഒന്നാമതാവുകയാണ് 'ലൂസിഫർ'. ഗൂഗിളിൽ ഈ ആഴ്ച ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട കീവേർഡുകളിൽ ഒന്നാം നിരയിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ് 'ലൂസിഫറും' മോഹൻലാലും. മിയാമിഓപ്പൺ, യുവിസ്‌ട്രോങ്ങ് എന്നിവയാണ് ട്രെൻഡായി കൊണ്ടിരിക്കുന്ന മറ്റു കീവേർഡുകൾ.

ഗൂഗിൾ ഇന്ത്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ലൂസിഫറി'ന്റെ വിജയത്തിനെ അഭിനന്ദിക്കാനായി മോഹൻലാലിന്റെ ഒരു ഡൂഡിലും ഗൂഗിൾ പങ്കുവച്ചിട്ടുണ്ട്. ലാലും യുവരാജ് സിംഗും ടെന്നീസ് കളിക്കുന്നതായാണ് ഗൂഗിളിൽ ചിത്രീകരിച്ചിരിക്കുന്നത്.

ബോക്‌സ് ഓഫീസിലും ചിത്രം മികച്ച റെക്കോർഡുകൾ സ്വന്തമാക്കുകയാണ്. ഇന്ത്യയിലെ തീയേറ്ററുകളിൽ നിന്നായി 12 കോടിയോളം രൂപ ചിത്രം നേടിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. വിദേശരാജ്യങ്ങളിലെ കളക്ഷൻ കൂടി പുറത്തുവരുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ എന്ന റെക്കോർഡ് ലൂസിഫറിന് സ്വന്തമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

 

Read more topics: # Malayalam,# movie Lucifer,# Google Trending
Malayalam movie Lucifer Google Trending

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES