അവന്റെ പോക്ക് ശരിയല്ലാന്നെ;  നിവിന്‍ പോളിയുടെ മാസ് പ്രകടനങ്ങള്‍ കോര്‍ത്തിണക്കി മലയാളി ഫ്രം ഇന്ത്യ ടീസറെത്തി

Malayalilife
topbanner
അവന്റെ പോക്ക് ശരിയല്ലാന്നെ;  നിവിന്‍ പോളിയുടെ മാസ് പ്രകടനങ്ങള്‍ കോര്‍ത്തിണക്കി മലയാളി ഫ്രം ഇന്ത്യ ടീസറെത്തി

നിവിന്‍ പോളി  നായകനായി എത്തുന്ന 'മലയാളി ഫ്രം ഇന്ത്യ' റിലീസ് ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പുതുതായി ഇറങ്ങിയ ടീസര്‍ ശ്രദ്ധ നേടുന്നു.

പുറത്തിറങ്ങിയ പ്രൊമോയും കൃഷ്ണ സോങ്ങുമെല്ലാം പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയിരുന്നെങ്കില്‍ ടീസര്‍ ചിത്രത്തിന്റെ മറ്റൊരു മുഖം കൂടി കാണിക്കുന്നു. 
കോമഡിയില്‍ നിന്ന് വ്യത്യസ്തമായി വളരെ സീരിയസായ പശ്ചാത്തലങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ'. മെയ് ഒന്നിന് വേള്‍ഡ് വൈഡ് റിലീസായാണ് ചിത്രം എത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിന്റെ വിജയ ശേഭയില്‍ തിളങ്ങി നില്‍ക്കുന്ന നിവിന്റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര പ്രേമികള്‍ കാത്തിരിക്കുന്നത്. 

നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ. മഞ്ജു പിള്ള, എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമന്‍, സംഗീതം ജെയ്ക്‌സ് ബിജോയ്.

Malayalee From India Official Teaser

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES