Latest News

ഇന്റർവ്യൂവിനായി മമ്മൂക്കയുടെ മുന്നിലെത്തിയതും പരിഭ്രമത്തോടെ അവതാരക; പേടിക്കേണ്ട ചോദിച്ചോ... ഞാൻ പിടിച്ച് തിന്നുകയൊന്നുമില്ലെന്ന തമാശയുമായി മമ്മൂട്ടി; പേടിച്ചിരുന്ന അവതാരകയെ കൈയിൽ തട്ടി ആശ്വസിപ്പിച്ച് നടൻ

Malayalilife
ഇന്റർവ്യൂവിനായി മമ്മൂക്കയുടെ മുന്നിലെത്തിയതും പരിഭ്രമത്തോടെ അവതാരക; പേടിക്കേണ്ട ചോദിച്ചോ... ഞാൻ പിടിച്ച് തിന്നുകയൊന്നുമില്ലെന്ന തമാശയുമായി മമ്മൂട്ടി; പേടിച്ചിരുന്ന അവതാരകയെ കൈയിൽ തട്ടി ആശ്വസിപ്പിച്ച് നടൻ

റിലീസിനൊരുങ്ങുന്ന വൈശാഖ്-ഉദയകൃഷ്ണ-മമ്മൂട്ടി ചിത്രം മധുരരാജയുടെ പ്രൊമോഷൻ പരിപാടികളിൽ സജീവമാണ് താരങ്ങൾ. ഇപ്പോഴിതാ അത്തരമൊരു അഭിമുഖത്തിനിടെ അവതാരകയുടെ പേടി മാറ്റുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

മധുരരാജയുടെ റിലീസിനോട് അനുബന്ധിച്ചാണ് മമ്മൂട്ടിയെ അഭിമുഖം ചെയ്യാൻ അവതാരക എത്തിയത്. അഭിമുഖം ചെയ്യാനെത്തിയ അവതാരകയ്ക്ക് മെഗാ സ്റ്റാർ മമ്മൂട്ടിയെ കണ്ടതും ധൈര്യമെല്ലാം ചോർന്നു. ഒടുവിൽ 'ധൈര്യായിട്ട് ചോദിച്ചോ ഞാൻപിടിച്ചു തിന്നോന്നൂല്ല' എന്ന ഒറ്റ ഡയലോഗിൽ പെൺകുട്ടിക്ക് താരം തന്നെ ധൈര്യം പകരുകയായിരുന്നു.

മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'പോക്കിരിരാജ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് 'മധുരരാജ'. വൈശാഖ് തന്നെയാണ് സംവിധയകൻ. ഏറെ നാളുകൾക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന നിലയിലും ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണിത്. ഏപ്രിൽ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Read more topics: # Mammooka ,# interview viral video
Mammooka interview viral video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES