ഏറെ ദുരൂഹതകളുമായി മുള്ളന്‍കൊല്ലി; അഖില്‍ മാരാരും ബിഗ് ബോസ് താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ പ്രകാശനം ചെയ്തു

Malayalilife
 ഏറെ ദുരൂഹതകളുമായി മുള്ളന്‍കൊല്ലി; അഖില്‍ മാരാരും ബിഗ് ബോസ് താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ പ്രകാശനം ചെയ്തു

മുള്ളന്‍കൊല്ലിയില്‍ വന്നാല്‍ ഇവിടുത്തെ കാഴ്ച്ചകള്‍ കണ്ടിട്ടേ പോകാവൂ..'
കൊടുംകാടാണ് മൃഗങ്ങളുമുണ്ട്...ആയുധമെടുക്കുമ്പഴേ ആളും തരവും നോക്കി എടുക്കണം..ഇന്ന് അവര്‍ക്ക് ഏറ്റവും സെയ്ഫ് ആയി ഒളിക്കാന്‍ പറ്റിയ സ്ഥലം ഈ കാടിനുള്ളിലാണ്.

ഈ കാടുവിട്ട്  അവര്‍ പുറത്തുപോകാന്‍ പാടില്ല.ബാബു ജോണ്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മുള്ളന്‍കൊല്ലി എന്ന ചിത്രത്തിന്റെ പുറത്തുവിട്ട ട്രയിലരിലെ ചില രംഗങ്ങളാണിത്.തുടക്കം മുതല്‍ ഒരു മരണത്തിന്റെ ദുരുഹതകള്‍ നല്‍കിക്കൊണ്ട് ഒരു ക്രൈം ത്രില്ലര്‍ സിനിമയായി ചിത്രത്തെ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളാണ്ഈ ട്രയിലറിലൂടെ പ്രകടമാകുന്നത്.
ചിത്രം തികഞ്ഞ ക്രൈം ത്രില്ലറാണെന്ന് മനസ്സിലാക്കിത്തരുന്ന ഈ ട്രയിലര്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആക്ഷനും, ആട്ടവും പാട്ടുമൊക്കെയായി ഒരു ക്ലീന്‍ എന്റര്‍ടൈനര്‍ സിനിമ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുക യാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുള്ളന്‍കൊല്ലി എന്ന ചിത്രത്തിലൂടെ.ജൂലൈ പത്തൊമ്പത് ശനിയാഴ്ച്ച കൊച്ചിയിലെ ഫോറം മാളില്‍ ജനപ്രതിനിധികളായ ഹൈബി ഈഡന്‍ എം.പി. ചാണ്ടി ഉമ്മന്‍ എം.എല്‍ എ എന്നിവരുടെയും പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും സാന്നിദ്ധ്യത്തില്‍ ആഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരുമൊക്കെ തിങ്ങി നിറഞ്ഞ ഒരു സദസ്സില്‍ വച്ചാണ് ട്രയിലര്‍ പ്രകാശന കര്‍മ്മം നടത്തിയത്.

സ്റ്റാര്‍ ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  പ്രസീജ് കൃഷ്ണയാണ് ഈ ചിത്രം നിര്‍മിക്കുന്നത്..ബിഗ് ബോസിലെ മിന്നും താരമായി മാറി, പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകമായി മാറിയ അഖില്‍ മാരാറാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മുള്ളന്‍കൊല്ലി എന്ന മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന ഒരു കൊലപാതകത്തിന്റെ ചുരുളുകളാണ് ഈ ചിത്രത്തിലൂട നിവര്‍ത്തുന്നത്.

അഖില്‍ മാരാര്‍ക്കു പുറമേ ബിഗ് ബോസ് താരമായ അഭിക്ഷേക് ശ്രീകുമാര്‍, ജോയ് മാത്യു,,ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കോട്ടയം രമേഷ്. നവാസ് വള്ളിക്കുന്ന്, ആലപ്പി ദിനേശ്, സെറീനാ ജോണ്‍സണ്‍, കൃഷ്ണ പ്രിയാ, ലഷ്മി ഹരികൃഷ്ണന്‍, ശ്രീഷ്മ ഷൈന്‍, ഐഷബിന്‍ ,ശിവദാസ് മട്ടന്നൂര്‍, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയകുമാര്‍, സുധി കൃഷ്, ആസാദ് കണ്ണാടിക്കല്‍, ശശി ഐറ്റി, അന്‍സിന്‍ സെബിന്‍ ,ആസാദ് എന്നിവരും പ്രധാന താരങ്ങളാണ്.

കോ - പ്രൊഡ്യൂസേര്‍സ് - ഉദയകുമാര്‍, ഷൈന്‍ദാസ്.
മാര്‍ക്കോമ്പിനിമയിലൂടെ ആക് ഷന് വേറിട്ട അനുഭവം പകര്‍ന്ന കലൈകിംങ്സ്റ്റത്താണ് ഈ ചിത്രത്തിന്റെ ആക് ഷന്‍ ഒരുക്കുന്നത്.

ട്രയിലര്‍ കട്ട്- ഡോണ്‍ മാക്‌സ്.
ഗാനങ്ങള്‍ -വൈശാഖ് സുഗുണന്‍, ഷാബി പനങ്ങാട്ട്.
സംഗീതം. ജെനീഷ് ജോണ്‍, സാജന്‍. കെ.റാം,
പശ്ചാത്തല സംഗീതം സാജന്‍.കെ.റാം.
ഛായാഗ്രഹണം - എല്‍ബന്‍ കൃഷ്ണ.
എഡിറ്റിംഗ് -രജീഷ് ഗോപി, കലാസംവിധാനം അജയ് മങ്ങാട്.
മേക്കപ്പ്- റോണക്‌സ് സേവ്യര്‍,
കോസ്റ്റ്യും - ഡിസൈന്‍ സമീരാസനീഷ്,
ചീഫ് അസ്സോസ്സിയേറ്റ് എസ് പ്രജീഷ്, സ്രാഗര്‍ )
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ബ്ലസന്‍ എല്‍സ്.
ഡിസൈന്‍- യെല്ലോ ടുത്ത്.
പ്രൊഡക്ഷന്‍ കണ്‍ ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍.

വാഴൂര്‍ ജോസ്..

Midnight in Mullankolli Trailer Babu John Praseej Krishna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES