Latest News

മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിലെ ഊട്ടിയിലെ വീടും ആരാധകര്‍ക്കായി തുറക്കുന്നു; പ്രണവിനും വിസ്മയയ്ക്കും പ്രത്യേകം റൂമുകളടക്കം ഉള്ള ബംഗ്ലാവില്‍ ഒരു ദിവസം താമസിക്കാന്‍ വേണ്ടത് 37000 രൂപ

Malayalilife
മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിലെ ഊട്ടിയിലെ വീടും ആരാധകര്‍ക്കായി തുറക്കുന്നു; പ്രണവിനും വിസ്മയയ്ക്കും പ്രത്യേകം റൂമുകളടക്കം ഉള്ള ബംഗ്ലാവില്‍ ഒരു ദിവസം താമസിക്കാന്‍ വേണ്ടത് 37000 രൂപ

അടുത്തിടെ നടന്‍ മമ്മൂട്ടി തന്റെ പനമ്പള്ളി നഗറിലെ വീട് ആരാധകര്‍ക്കായി തുറന്നു കൊടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിന്റെ വീടും ആരാധകര്‍ക്കായി തുറന്നുകൊടുക്കുകയാണ്. താരത്തിന്റെ ഊട്ടിയിലെ ബംഗ്ലാവാണ് ഇത്തരത്തില്‍ തുറന്നുകൊടുക്കുന്നത്.

ആകെ മൂന്ന് ബെഡ്‌റൂമുകള്‍ ഉള്ള ഈ വില്ലയുടെ ലിവിങ് റൂമില്‍ മോഹന്‍ലാലിന്റെ കാരിക്കേച്ചറുകളുമുണ്ട്. ഇതിലൊരു മിനി ബാറും ഉണ്ട്. ഇതിന് ഗണ്‍ ഹൗസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ ഇത് മോഹന്‍ലാലിന്റേയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും വാസസ്ഥലം ആയിരുന്നു.ഇതില്‍ മോഹന്‍ലാലിനും, മക്കളായ പ്രണവിനും വിസ്മയയ്ക്കും മുറികള്‍ ഉണ്ട്

ഒരേ സമയം മിനിമലും ലൗഡുമാണ് ഇതിന്റെ ഇന്റീരിയര്‍. എല്ലാ മുറികളിലും വുഡന്‍ ഫ്‌ലോറിങ്ങാണ്. ഓരോ മുറിയിലും രണ്ടു ഗസ്റ്റ് വീതം എന്നതാണ് കണക്ക്. വില്ലയിലെ പ്രണവിന്റെ മുറി ഗാര്‍ഡനിലേക്ക് തുറന്നിട്ട കണ്ണാടി വാതിലുള്ളതാണ്. നിറയെ പച്ചപ്പുള്ള ഗാര്‍ഡന്‍ ആണിത്. 

വില്ലയുടെ ലിവിങ് റൂമില്‍ തീകായാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഒരു ഫയര്‍പ്ലെയ്സും കൂടിയുണ്ട്. മോഹന്‍ലാലിന്റെ ഷെഫ് തന്നെ ആണ് ഇവിടുത്തെ പാചകം. ഊട്ടിയില്‍ നിന്നും 15 മിനിറ്റ് യാത്ര ചെയ്താല്‍ ഇവിടെ എത്താം. ഒരു സ്വകാര്യ ഓപ്പറേറ്റര്‍ വഴിയാണ് ഈ വില്ല വാടകയ്ക്ക് നല്‍കുക. luxunlock.com എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഈ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 37,000 രൂപയാണ് ദിവസ വാടക. മറ്റ് നികുതികള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ വാടക തുക ഇനിയും ഉയര്‍ന്നേക്കാം.

ഈ മനോഹര വില്ലയെ അതിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആസ്വദിച്ചു കാണാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.  

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeevitha Jagdeesh (@jeeeeevitha)

Mohanlal home in the Nilgiris

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES