Latest News

സംവിധായന്റെ റോളിനൊപ്പം അഭിനയവും; ബറോസിന്റെ പിന്നാമ്പുറ കാഴ്ച്ചകളുമായി വീഡിയോ;  ദൃശ്യവിസ്മയം തീര്‍ക്കുന്ന ബിഹൈന്‍ഡ് ദ സീന്‍ കാണാം

Malayalilife
topbanner
സംവിധായന്റെ റോളിനൊപ്പം അഭിനയവും; ബറോസിന്റെ പിന്നാമ്പുറ കാഴ്ച്ചകളുമായി വീഡിയോ;  ദൃശ്യവിസ്മയം തീര്‍ക്കുന്ന ബിഹൈന്‍ഡ് ദ സീന്‍ കാണാം

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ ബിഹൈന്‍ഡ് ദ സീന്‍ പുറത്ത്. മോഹന്‍ലാല്‍ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്. നടനും സംവിധായകനുമായി നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്. മലയാളികള്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ഫാന്റസി ചിത്രമായിരിക്കും ബറോസ് എന്നാണ് വിഡിയോ നല്‍കുന്ന സൂചന. ആരാധകര്‍ ആവേശത്തോടെയാണ് വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി വിദേശ താരങ്ങളേയും മലയാളി അഭിനേതാക്കളേയും ഉള്‍ക്കൊള്ളിക്കുന്ന ഫാന്റസി ത്രില്ലറാണ് ബറോസ്. ത്രീഡിയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.ബറോസ് എന്ന ഭൂതത്തിന്റെ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഈ ലുക്കില്‍ തന്നെയാണ് താരം ലൊക്കേഷനില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്

മോഹന്‍ലാലിന് സഹായവുമായി സംവിധായകന്‍ ടി കെ രാജീവ് കുമാറും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനുമുണ്ട്. 3.27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒരു സാധാരണ ബിടിഎസ് വീഡിയോയില്‍ നിന്ന് ഇതിനെ വേറിട്ടതാക്കുന്നത് അവസാനം അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിലെ ഏതാനും സ്റ്റില്ലുകളാണ്. 

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. മെയ് 6 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിര്‍മ്മിക്കുന്നത്. 

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്‌സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്. 

Mohanlal on set as a Director Actor BARROZ

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES