Latest News

ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും; ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ; വോട്ടിങിനെക്കുറിച്ച് നടി ജ്യോതിക പങ്ക് വച്ച വാക്കുകള്‍ക്ക് സോഷ്യല്‍മീഡിയയുടെ ട്രോള്‍ മഴ

Malayalilife
topbanner
ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും; ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ; വോട്ടിങിനെക്കുറിച്ച് നടി ജ്യോതിക പങ്ക് വച്ച വാക്കുകള്‍ക്ക് സോഷ്യല്‍മീഡിയയുടെ ട്രോള്‍ മഴ

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി ജ്യോതിക. ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി നടത്തിയ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. രാജ്കുമാര്‍ റാവു നായകനായെത്തുന്ന ഈ ബോളിവുഡ് ചിത്രത്തില്‍ ജ്യോതിക, അലായ എഫ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജ്യോതിക നല്‍കിയ മറുപടിയാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്നുപറഞ്ഞാണ് ഇതിനുള്ള മറുപടി ജ്യോതിക ആരംഭിച്ചത്.

എന്നാല്‍ തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം ജ്യോതിക എല്ലാ അഞ്ചു വര്‍ഷവും എന്നു തിരുത്തി. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു. 'ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കില്‍ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ' ജ്യോതിക പറഞ്ഞു.

ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാം എന്ന ജ്യോതികയുടെ പരാമര്‍ശമാണ് വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. ഓണ്‍ലൈനായി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും എങ്ങിനെയാണെന്ന് ജ്യോതിക പറഞ്ഞു തരണമെന്നുമാണ് പലരുടെയും ആവശ്യം.

വിദേശത്ത് ജീവിക്കുന്ന തങ്ങളില്‍ പലര്‍ക്കും വലിയ വിമാനക്കൂലി നല്‍കി യാത്ര ചെയ്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ വോട്ടിങ് സഹായകരമാകുമെന്നും ജ്യോതിക മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

Read more topics: # ജ്യോതിക
jyothika trolled for vote

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES