മോഹന്‍ലാല്‍ - സംഗീത് പ്രതാപ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചെത്തുന്നുണ്ട്. കാണുന്ന പ്രേക്ഷകരില്‍ സന്തോഷം നിറക്കുന്ന ഫോട്ടോസാണ് സംഗീത് പുറത്തുവിട്ടത്. ചിരിച്ചുകളിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയും സംഗീതിനെയുമാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
താന്‍ കണ്ട് വളര്‍ന്ന ഇതിഹാസം തന്നെയാണോ ഇതെന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ടെന്നായിരുന്നു സംഗീത് പോസ്റ്റിന് ക്യാപ്ഷനിട്ടത്. 'ഞാന്‍ കണ്ടുവളര്‍ന്ന ഇതിഹാസ തുല്യനായ മനുഷ്യന്‍ തന്നെയാണോ ഇതെന്ന് ഞാന്‍ ചിന്തിച്ച് നിന്നുപോയ ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്. വര്‍ഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തല്ലേ ഇതെന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോസാണ് ഇത്. എല്ലാ ആനന്ദ നിമിഷങ്ങള്‍ക്കും നന്ദി ലാലേട്ടാ,' സംഗീത് കുറിച്ചു.
പ്രേമലു, ബ്രോമാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സംഗീത് പ്രതാപ്. ചിരിച്ചുകളിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയും സംഗീതിനെയുമാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ഇരുവരുടെയും ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. മോഹന്‍ലാലിന്റെ ഫേമസ് 'എന്താ മോനെ' ഡയലോഗുമായി കമന്റ്‌ബോക്‌സ് നിറഞ്ഞപ്പോള്‍, 'ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ അസൂയ തോന്നുന്നു' എന്നും ചിലര്‍ കുറിച്ചു. 'പൂക്കീ' (Pookie) ലാലേട്ടനെ കണ്ട സന്തോഷവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, 'ഹൃദയപൂര്‍വം' സിനിമയില്‍ മോഹന്‍ലാലും സംഗീത് പ്രതാപും തമ്മിലുള്ള ഹ്യൂമര്‍ നല്ല രീതിയില്‍ വര്‍ക്കായിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഖില്‍ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്.