Latest News

അക്ബര്‍ എന്ന അധോലോക നായകനായി നിവിന്‍ പോളി മാറിയത് എങ്ങനെയെന്ന് കാണാം; ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ മെയ്ക്കിങ് വീഡിയോ പുറത്ത്

Malayalilife
 അക്ബര്‍ എന്ന അധോലോക നായകനായി നിവിന്‍ പോളി മാറിയത് എങ്ങനെയെന്ന് കാണാം; ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ മെയ്ക്കിങ് വീഡിയോ പുറത്ത്

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' പ്രേക്ഷക ശ്രദ്ധനേടി മുന്നേറുകയാണ്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് മൂത്തെനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോഴിതാ നിവിനെ അധോലോക നായകനാക്കി മാറ്റാന്‍ വേണ്ടി വന്ന തയ്യാറെടുപ്പുകളടക്കമുള്ള മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍. മലയാളത്തില്‍ ഇതുവരെ കാണാത്ത മേക്കിങ് രീതിയാണ് ചിത്രത്തിന്റേതെന്നാണ് സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. കാത് കുത്തിയും മൂക്ക് കുത്തിയും പല്ലില്‍ കറ പിടിപ്പിച്ചുമൊക്കെയായിരുന്നു നിവിന്റെ മേക്കോവര്‍. കഥാപാത്രത്തിന്റെ ഓരോ മാറ്റങ്ങള്‍ക്കും താരത്തിനൊപ്പം നിന്ന് പിന്തുണ നല്‍കുന്ന ഗീതുവിനേയും വിഡിയോയില്‍ കാണാം. 

ചിത്രം വ്യത്യസ്ഥ രീതിയില്‍ ഒരുക്കുന്നതിനായി ഗിതുവും നിവിനും ഛായാഗ്രാഹകന്‍ രാജീവ് രവിയുമെല്ലാം എടുത്തിരിക്കുന്ന അധ്വാനം വെളിവാകുന്നതാണ് ഈ വിഡിയോ. ചിത്രത്തിന്റെ റിഹേഴ്സല്‍ ക്യാമ്പും രാജീവ് രവിയുടെ ക്യാമറ ടെക്നിക്കുകളുമൊക്കെയാണ് മേക്കിംഗ് വിഡിയോയില്‍ കാണുന്നത്. 

ലക്ഷദ്വീപുകാരനായ ഒരാള്‍ തന്റെ സഹോദരനെ തേടി നടത്തുന്ന ഒരു യാത്രയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചിട്ടുള്ളതും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായിരിക്കുന്നതും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്.

മുംബൈയിലെ തെരുവുകളിലേയും കാമാത്തിപ്പുരയിലേയും ചിത്രീകരണമാണ് പ്രധാനമായും വീഡിയോയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. മൂത്തോനാകാനുള്ള നിവിന്റെ രൂപമാറ്റവും കൃത്യമായി മേക്കിങ് വീഡിയോ പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു.

Moothon Official Making Video Nivin Pauly

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES