Latest News

ഞങ്ങളേക്കാളൊക്കെ പ്രശ്നം അലന്‍സിയറേട്ടനായിരുന്നു; അലന്‍സിയറേട്ടന് രാവിലെ എന്ത് കൊടുക്കും എന്നുള്ളതായിരുന്നു ഞങ്ങള്‍ക്ക് ലൊക്കേഷനിലുള്ള ഏറ്റവും വലിയ ടെന്‍ഷന്‍; കുറ്റവും ശിക്ഷയും ഷൂട്ടിംഗ് സമയത്തുണ്ടായ പ്രയാസം പങ്കുവെച്ച് ആസിഫ് അലി

Malayalilife
 ഞങ്ങളേക്കാളൊക്കെ പ്രശ്നം അലന്‍സിയറേട്ടനായിരുന്നു; അലന്‍സിയറേട്ടന് രാവിലെ എന്ത് കൊടുക്കും എന്നുള്ളതായിരുന്നു ഞങ്ങള്‍ക്ക് ലൊക്കേഷനിലുള്ള ഏറ്റവും വലിയ ടെന്‍ഷന്‍; കുറ്റവും ശിക്ഷയും ഷൂട്ടിംഗ് സമയത്തുണ്ടായ പ്രയാസം പങ്കുവെച്ച് ആസിഫ് അലി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ആസിഫ് അലി. താരം നായകനായി വേഷമിട്ട ചിത്രമായിരുന്നു  രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കുറ്റവും ശിക്ഷയും.  സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍ തുടങ്ങിയവരും താരത്തിനൊപ്പം ഈ  ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ചിത്രത്തിന്റെ വലിയൊരു ഭാഗം രാജസ്ഥാനിലായിരുന്നു ഷൂട്ട് ചെയ്തത്.

എന്നാൽ ഇപ്പോൾ  ഈ , ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി. താരം ഇക്കാര്യങ്ങള്‍  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പറയുന്നത്. രാജസ്ഥാനിലെ ഷൂട്ടിംഗ് സമയത്ത് ഭാഷയും മറ്റ് കാര്യങ്ങളുമൊന്നും പ്രശ്നമായിരുന്നില്ലെന്നും, ഭക്ഷണമായിരുന്നു എല്ലാവരുടെയും പ്രശ്നമെന്നുമാണ് ആസിഫ് പറയുന്നത്.

രാജസ്ഥാനിലെ തന്നെ എക്സ്‌ക്ലൂസീവായ ഒരു ലൊക്കേഷനിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും. അവിടെ തങ്ങള്‍ അഭിമുഖീകരിച്ച ഏകപ്രശ്‌നം ഉഭക്ഷണമായിരുന്നുവെന്നും ആസിഫ് വ്യക്തമാക്കി. ഞങ്ങള്‍ അവിടെ പോയി രാവിലെ ദോശയും ഇഡ്ഡലിയും അപ്പവും മുട്ടക്കറിയും എന്നൊന്നും പറഞ്ഞാല്‍ നടക്കില്ല. നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയി അംഗീകരിക്കാന്‍ പറ്റാത്ത രീതിയിലുള്ള ഭക്ഷണമായിരുന്നു അവിടെ കിട്ടുന്നത്. ആലു, പോഹ എന്നൊക്കെ പറഞ്ഞ് കുറേ സാധനങ്ങളുണ്ട്.

ഞങ്ങളേക്കാളൊക്കെ പ്രശ്നം അലന്‍സിയറേട്ടനായിരുന്നു. അലന്‍സിയറേട്ടന് രാവിലെ എന്ത് കൊടുക്കും എന്നുള്ളതായിരുന്നു ഞങ്ങള്‍ക്ക് ലൊക്കേഷനിലുള്ള ഏറ്റവും വലിയ ടെന്‍ഷന്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Actor asif ali words about actor alancier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES