മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. യുവാക്കളുടെ ആവേശമായ ദുല്‍ഖര്‍ ഇന്ന് മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമാറിയിച്ചു കഴിഞ്ഞു. ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകൻ ലേബലില്‍ നിന്നും ഒരുപാട് വളര്‍ന്നിട്ടുണ്ട്. ഹേയ് സിനാമികയുടെ പ്രമോഷനായി ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തമിഴ് നടൻ അജിത്തിനെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
'അദ്ദേഹത്തിന്റെ സ്റ്റൈലും ജീവിതവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വലിമൈ കാണാൻ സാധിച്ചിട്ടില്ല. ഉടൻ കാണണം. പിന്നെ അജിത്ത് സാറിനെ ഞാൻ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തെ പോലെ ഞാനും റൈഡർ ലൈഫ് ഇഷ്ടപ്പെടുന്ന ആളാണ് എന്നതാണ്. അദ്ദേഹം തിരക്കുള്ള ജീവിതത്തിനിടയിലും സമയം കണ്ടെത്തി യാത്രകൾ ചെയ്യാറുണ്ട്. എനിക്കും അദ്ദേഹത്തെപ്പോലെ സോളോ റൈഡ് താൽപര്യമുണ്ട്. അത്തരം യാത്രകൾ ഞാൻ സ്വപ്നം കാണാറുമുണ്ട്. പക്ഷെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ സമയം കണ്ടെത്താറില്ല എന്നതാണ് സത്യം. കുറേ ബൈക്കുകളും ഞാൻ വാങ്ങി വെച്ചിട്ടുമുണ്ട്. ഷൂട്ടിങ് ബ്രേക്ക് ലഭിക്കുമ്പോൾ വീട്ടിൽ പോയി കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്' ദുൽഖർ സൽമാൻ പറയുന്നു.
സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയുടെ മകനെ കുഞ്ഞിക്ക എന്ന പേരിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദുല്‍ഖര്‍ മലയാളത്തില്‍ ചുവടുറപ്പിച്ചും കഴിഞ്ഞു. 2012-ൽ പ്രദർശനത്തിനെത്തിയ ആക്ഷൻ ചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെ ആണ് സിനിമയിലേക്ക് എത്തിയത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.