Latest News

എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയാവുകയാണ്;ഇപ്പോള്‍ എന്നോട് ആരുമൊന്നും പറയാറില്ല; അതുകൊണ്ട് ആത്മാര്‍ത്ഥമായി കുറെ കാര്യങ്ങള്‍ പറയാന്‍ പറ്റുന്നു; മനസ്സ് തുറന്ന് നടൻ ജയസൂര്യ

Malayalilife
എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയാവുകയാണ്;ഇപ്പോള്‍ എന്നോട് ആരുമൊന്നും പറയാറില്ല; അതുകൊണ്ട് ആത്മാര്‍ത്ഥമായി കുറെ കാര്യങ്ങള്‍ പറയാന്‍ പറ്റുന്നു; മനസ്സ് തുറന്ന് നടൻ ജയസൂര്യ

ലയാള സിനിമയിലെ മുൻനിര നയങ്കന്മാരിൽ ഒരാളാണ് നടൻ ജയസൂര്യ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആദ്യകാലത്ത് അഭിമുഖങ്ങളില്‍ താന്‍ തന്നെയായി ഇരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൂടി താരം തുറന്ന് പറയുകയാണ്.

മുമ്പ് അഭിമുഖങ്ങള്‍ക്ക് പോയി ഇരിക്കുമ്പോള്‍ തന്നെ അവിടുത്തെ പ്രോഗ്രാം പ്രൊഡ്യൂസര്‍ പറയും, ചേട്ടാ കോമഡി ഇന്‍ര്‍വ്യൂ ആണേ, തമാശ ഇന്‍ര്‍വ്യൂ ആണ് വേണ്ടതേ, എന്നാലേ റേറ്റിങ്ങ് വരൂ, എന്ന് ആ കാലഘട്ടത്തില്‍ തൊട്ട് ഈ ഇമേജില്‍ നമ്മള്‍ കുടുങ്ങി പോവും.

എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയാവുകയാണ്.എന്തെങ്കിലും സീരിയസ് ആയി പോകുമ്പോള്‍ പ്രൊഡ്യൂസര്‍ കട്ട് പറയും, ചേട്ടാ ടോക്ക് സീരിയസായി പോകുന്നേ എന്ന് പറയും. അവരുടെ വിചാരം സീരിയസ് ആയി കഴിഞ്ഞാല്‍ ആളുകള്‍ കാണില്ല എന്നതാണ്. ആ കാലം ഇപ്പോള്‍ മാറി. അന്നും ഇങ്ങനെ സംസാരിക്കാന്‍ നമ്മള്‍ റെഡിയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റേതായ രീതിയില്‍ പറഞ്ഞോട്ടെ പ്ലീസ് എന്ന് പറയാന്‍ തുടങ്ങി.

ഇപ്പോള്‍ എന്നോട് ആരുമൊന്നും പറയാറില്ല. അതുകൊണ്ട് ആത്മാര്‍ത്ഥമായി കുറെ കാര്യങ്ങള്‍ പറയാന്‍ പറ്റുന്നു. ഇപ്പോഴുള്ള മോഹന്‍ലാലിന്റെയാണെങ്കിലും മമ്മൂട്ടിയുടേതാണെങ്കിലും രാജുവിന്റേതാണെങ്കിലും വരുന്ന അഭിമുഖങ്ങളില്‍ നിന്നും എന്തെങ്കിലും കാര്യങ്ങള്‍ പഠിക്കാനുണ്ടാവും. ജയസൂര്യ പറഞ്ഞു.

Actor jaysurya words about interview

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES