ചിക്കന്‍ സൂപ്പ്

Malayalilife
ചിക്കന്‍ സൂപ്പ്

ചേരുവകള്‍

ചിക്കന്‍: 500 ഗ്രാം
കരള്‍: 50 ഗ്രാം
ചെറിയുള്ളി അരിഞ്ഞത്: മ്പ കപ്പ്
ഇഞ്ചി, : 1 ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി: 9
കറുവപ്പട്ട, 1-ഇഞ്ച് പീസുകള്‍: 2
ഗ്രാമ്പൂ: 6
ഏലക്കായ: 1
ചതച്ച കുരുമുളക്: 1 ടീസ്പൂണ്‍
വെള്ളം: 3 കപ്പ്
ഉപ്പ് പാകത്തിന്
വെളുത്ത കുരുമുളക് പൊടി: 1 ടീസ്പൂണ്‍

തയാറാക്കുന്നവിധം

1. അടപ്പുള്ള ഭരണി എടുക്കാം.

2.ചിക്കന്റെ കരളും ചിക്കന്‍ എല്ലുകളോടൊപ്പം ചെറിയ കഷ്ണങ്ങളാക്കി ഇടിച്ചു ഈ ഭരണിയിലേക്ക് ചേര്‍ക്കുക. ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ചതച്ച കുരുമുളക് എന്നിവ ചേര്‍ക്കുക. ഒന്നര 1 വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഭരണിയുടെ അടപ്പ് നന്നായി മുറുക്കി അടയ്ക്കാം.

3. പാത്രം പ്രഷര്‍ കുക്കറിനുള്ളില്‍ ഇറക്കിവയ്ക്കാം. കുക്കറില്‍ ഭരണിയുടെ ഉയരത്തില്‍ പകുതിയോളം വെള്ളം നിറയ്ക്കാം.  ആദ്യം വിസില്‍ അടിച്ച് തീ കുറച്ച് 4 മണിക്കൂര്‍ വേവിക്കുക. ശേഷം സൂപ്പ് അരിച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. വെള്ള കുരുമുളക് പൊടി വിതറി ചൂടോടെ വിളമ്പാം.

chicken soup recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES