നാലുമണിക്ക് ചായ കടിയായി പരിപ്പ് വട ആയാലോ?

Malayalilife
നാലുമണിക്ക് ചായ കടിയായി പരിപ്പ് വട ആയാലോ?

വേണ്ട ചേരുവകള്‍

പരിപ്പ് - രണ്ട് കപ്പ്

പച്ചമുളക് - ഒരെണ്ണം

മുളകുപൊടി - ഒരു സ്പൂണ്‍

കായപ്പൊടി - അര സ്പൂണ്‍

ഉപ്പ് - ഒരു സ്പൂണ്‍

എണ്ണ - അര ലിറ്റര്‍

ഇഞ്ചി ചതച്ചത് - 2 സ്പൂണ്‍

കറിവേപ്പില - രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

പരിപ്പ് നല്ലതുപോലെ വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം പകുതി നന്നായി അരച്ചെടുക്കുക. ബാക്കി പകുതി മുഴുവനോടെ ഇട്ട് അതിലേക്ക് മുളകുപൊടി, കായപ്പൊടി, ഉപ്പ് കുറച്ച് ഇഞ്ചി ചതച്ചത് എന്നിവ ചേര്‍ത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ശേഷം അതിലേയ്ക്ക് കറിവേപ്പിലയും ചേര്‍ത്ത് വീണ്ടും കുഴച്ചെടുക്കുക. ഇനി ഇവയെ ചെറിയ ഉരുളകളാക്കി എടുത്ത് കൈകൊണ്ട് ഒന്ന് പ്രസ് ചെയ്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.

how to make paripuvada

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES