ഉരുളക്കിഴങ്ങ് - അരക്കിലോ
കടലമാവ് - രണ്ട് കപ്പ്
മുളകുപൊടി - ഒരു സ്പൂണ്‍
കായപ്പൊടി - അര സ്പൂണ്‍
മഞ്ഞള്‍ പൊടി - അര സ്പൂണ്‍
ഉപ്പ് - ഒരു സ്പൂണ്‍
വെള്ളം -2 കപ്പ്
എണ്ണ -1/2 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വട്ടത്തില്‍ കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കടലമാവ് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് മഞ്ഞള്‍പ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കട്ട് ചെയ്തു വച്ചിട്ടുള്ള ഉരുളക്കിഴങ്ങ് ഇതില്‍ മുക്കി എണ്ണയിലേയ്ക്കിട്ട് വറുത്തെടുക്കാവുന്നതാണ്.