ചേരുവകകള്‍
നേന്ത്രപ്പഴം - രണ്ടെണ്ണം
പഞ്ചസാര - നാല് സ്പൂണ്‍
നാളികേരം - രണ്ട് കപ്പ്
ഏലയ്ക്ക - ഒരു സ്പൂണ്‍
എണ്ണ - അര ലിറ്റര്‍
നെയ്യ് -2 സ്പൂണ്‍
നട്‌സ് -4 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം നല്ലതുപോലെ പുഴുങ്ങി ഉടച്ചതിനുശേഷം അതിലേക്ക് പഞ്ചസാര ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ഒരു പാന്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അതിലേയ്ക്ക് തേങ്ങ ചേര്‍ത്തുകൊടുത്ത് നല്ലപോലെ വറുത്ത് മാറ്റിവയ്ക്കുക. ശേഷം അതിലേക്ക് തന്നെ അണ്ടിപ്പരിപ്പ് വറുത്തതും കൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ഏലയ്ക്കയും കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. നന്നായി പുഴുങ്ങി കൈകൊണ്ട് ഉടച്ചു വെച്ചിട്ടുള്ള നേന്ത്രപ്പഴത്തിനെ ചെറിയ ഉരുളകളാക്കി എടുത്ത് അതൊന്നു പരത്തിയതിനു ശേഷം അതിനുള്ളിലായിട്ട് തേങ്ങയും അതുപോലെ നട്‌സ് മിക്‌സും വെച്ചുകൊടുത്തു നല്ലപോലെ അതൊന്ന് കവര്‍ ചെയ്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.