Latest News

കൂട്ടുകാരന്റെ പ്രണയത്തിന് ഒപ്പം നിന്നു; പെണ്‍കുട്ടി പ്രണയിക്കുന്നത് തന്നെയെന്ന് അറിഞ്ഞ് വെട്ടിലായി; മനസ്സ് തുറന്ന് നടൻ കുഞ്ചാക്കോ ബോബന്‍

Malayalilife
topbanner
കൂട്ടുകാരന്റെ പ്രണയത്തിന് ഒപ്പം നിന്നു; പെണ്‍കുട്ടി പ്രണയിക്കുന്നത് തന്നെയെന്ന് അറിഞ്ഞ് വെട്ടിലായി; മനസ്സ് തുറന്ന് നടൻ  കുഞ്ചാക്കോ ബോബന്‍

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്.  പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍  താരത്തിന്റെ വിശേഷങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. എന്നാൽ  ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 

കൂട്ടുകാരന്റെ പ്രണയത്തിനായി ഒപ്പം നില്‍ക്കുകയും, ഒടുക്കം കൂട്ടുകാരന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടി തന്നെയാണ് പ്രണയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ വെട്ടിലാകുകയും ചെയ്തുവെന്നാണ് കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തിലൂടെ തുറന്ന്  പറയുന്നത്.  മാതൃഭൂമി ന്യൂസിന് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ കോളേജില്‍ പഠിക്കുന്ന സമയത്തുണ്ടായ രസകരമായ അനുഭവമാണ് താരം പറഞ്ഞിരിക്കുന്നത്.

കോളേജില്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരന് അവളോട് ഭയങ്കര പ്രേമം. പക്ഷേ, ചമ്മല്‍ കാരണം പ്രണയം അവളോട് നേരിട്ട് പറയാന്‍ മടി. ഒടുവില്‍ അവന്റെ പ്രണയദൂതുമായി ഞാന്‍ അവളെ സമീപിച്ചു. അപ്പോഴാണ് അറിയുന്നത് ആ പെണ്‍കുട്ടിക്ക് പ്രേമം എന്നോടായിരുന്നെന്ന്. ഇതുകേട്ട് കൂട്ടുകാരന്‍ തകര്‍ന്നു പോകേണ്ടെന്ന് കരുതി ഈ വിവരം ഞാന്‍ അവനോട് പറഞ്ഞില്ല. ആ സുന്ദരിയില്‍ നിന്ന് ഇഷ്ടവാക്ക് കേട്ടപ്പോള്‍ ചെറിയൊരു ചാഞ്ചാട്ടമുണ്ടായെങ്കിലും ചങ്ങാതിയെ ചതിക്കുന്നത് ശരിയല്ലെന്ന തോന്നലില്‍ പിന്നീട് ഞാന്‍ ആ ഭാഗത്തേക്ക് പോയില്ല.

Actor kunchako boban words about her friends love story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES