Latest News

എന്നെപ്പോലെ ഈ ചോദ്യങ്ങള്‍ ഒരു പാട് സ്ത്രീകള്‍ നേരിടുന്നുണ്ട്; വൈറലായി രാംചരണിന്റെ ഭാര്യ ഉപാസന കാമിനേനിയുടെ വാക്കുകൾ

Malayalilife
 എന്നെപ്പോലെ ഈ ചോദ്യങ്ങള്‍ ഒരു പാട് സ്ത്രീകള്‍ നേരിടുന്നുണ്ട്; വൈറലായി രാംചരണിന്റെ ഭാര്യ ഉപാസന കാമിനേനിയുടെ വാക്കുകൾ

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് രാംചരൺ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയെയും ഏവർക്കും സുപരിചിതമാണ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന കാമിനേനി അപ്പോളോ ലൈഫിന്റെ വൈസ് ചെയര്‍ പേഴ്‌സനാണ്‌.

എന്നാൽ ഇപ്പോൾ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്ഉപാസന സദ്ഗുരുവുമായി നടത്തിയ ഒരു സംഭാഷണമാണ്. താന്‍ അടക്കമുള്ള വിവാഹിതരായ സ്ത്രീകള്‍ രാംചരണും ഉപാസനയും വിവാഹം കഴിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞിട്ടും എന്ത് കൊണ്ട് കുട്ടികള്‍ ഉണ്ടായില്ല എന്ന ചോദ്യം  നേരിടുന്നു ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ഉപാസന സദ്ഗുരുവിനോട് ചോദിച്ചു. എന്റെ വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷമായി ഞാന്‍ വളരെ സന്തോഷത്തോടെയാണ് കുടുംബത്തോടൊപ്പം ജീവിക്കുന്നതെന്നും ഉപാസന പറയുന്നു. എന്നെപ്പോലെ ഈ ചോദ്യങ്ങള്‍ ഒരു പാട് സ്ത്രീകള്‍ നേരിടുന്നുണ്ടെന്ന് ഉപാസന പറഞ്ഞു.

 നിങ്ങള്‍ പ്രത്യുത്പാദനം നടത്തുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെ ആദരിക്കും. നിങ്ങള്‍ക്ക് സമൂഹത്തോട് ചെയ്യുവാന്‍ കഴിയുന്ന നല്ല കാര്യമാണിത്. ഒരു കടുവ പ്രസവിക്കുന്നില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കടുവയോട് പ്രസവിക്കാന്‍ പറയും കാരണം അവരുടെ വംശം നശിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ മനുഷ്യരുടെ കാര്യത്തില്‍ ജനസംഖ്യ പെരുകുകയാണ് ഇത് വലിയ ദുരന്തത്തിന് കാരണമാകും. അതിനാല്‍ പ്രസവിക്കുന്നില്ല എന്ന് സ്ത്രീകള്‍ വിചാരിക്കുന്നത് നല്ല കാര്യമാണെന്ന് സദ്ഗുരു പറഞ്ഞു.

Actor ramcharan upasana words about children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES