മലയാള സിനിമ പ്രേമികൾക്ക് കട്ടപ്പനയിലെ ഋതിക്ക് റോഷൻ എന്ന ചിത്രത്തിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. അദ്ദേഹം ഒരു തിരക്കഥാകൃത്ത് കൂടിയാണ്. ഐശ്വര്യ ആണ് നടന്റെ ഭാര്യ. ഇപ്പോൾ വിഷ്ണുവിന് മാധവ് എന്നൊരു മകൻ കൂടിയുണ്ട്. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം,
എനിക്ക് അങ്ങനെ പ്രേമമൊന്നുമില്ലായിരുന്നു. പിന്നെ ചേച്ചിയും അളിയനും എല്ലാം ചേർന്നാണ് മാട്രിമാണിയിൽ പേര് രജിസ്റ്റർ ചെയ്തത്. പിന്നെ ഞാൻ അതിൽ നിന്നും തെരഞ്ഞെടുത്തു. പിന്നെ മടിച്ചാണ് ഞാൻ പെണ്ണ് കാണാൻ പോയത്. ചമ്മലായിരുന്നു പോകാൻ പിന്നെ എല്ലാവരും നിർബന്ധിച്ചിട്ടാണ് ഞാൻ കാണാൻ പോയത്. അവൾ വേണ്ടായെന്ന് പറയുമോന്ന് ടെൻഷനായിരുന്നു. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല. കണ്ടപ്പോൾ തന്നെ ഞങ്ങൾ പ്രേമബന്ധരായി എന്ന് വേണമെങ്കിൽ പറയാം. അച്ഛനായപ്പോൾ അതിയായ സന്തോഷം തോന്നി.
ട്ടപ്പനയിലെ ഋത്വിക് റോഷനിലും വികടകുമാരനിലും നായകനായും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. രാപ്പകൽ, അമൃതം, പളുങ്ക്, കഥ പറയുമ്പോൾ, മായാവി, അസുരവിത്ത്, ബാച്ച്ലർ പാർട്ടി, ഇയ്യോബിൻറെ പുസ്തകം, ശിക്കാരി ശംഭു, നീയും ഞാനും, ഒരു യമണ്ടൻ പ്രേമകഥ, ചിൽഡ്രൻസ് പാർക്ക്, മാർഗ്ഗം കളി, ബാച്ചിലർ പാർട്ടി, കൃഷ്ണൻ കുട്ടി പണി തുടങ്ങി തുടങ്ങിയവയാണ് വിഷ്ണു അഭിനയിച്ച സിനിമകൾ. കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന സിനിമയുമാണ് അവസാനമായി റിലീസ് ചെയ്ത വസിനിമ.