മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക്തട്ടീം മുട്ടീം പരമ്പരയിലെ വാസവദത്തയായി എത്തിയ മനീഷയെ അത്രപെട്ടെന്ന് ഒന്നും തന്നെ മറക്കാൻ സാധിക്കുകയും ഇല്ല. ഒരു അഭിനേത്രി എന്നതിലുപരി ഒരു ഗായിക കൂടിയായിട്ടാണ് താരത്തെ പ്രേക്ഷകർ അറിയുന്നത്. എന്നാൽ ഇപ്പോൾ പണം തരും പടം എന്ന പ്രോഗ്രാമിൽ എത്തിയതിന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഞങ്ങൾ വളരെ ചുരുക്കം വർഷം കൊണ്ട് വിവാഹത്തിലേക്ക് എത്തി വളരെ പെട്ടെന്നു അത് അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യരാണ്. ഒരു വർഷമേ ഞങ്ങൾ പ്രണയിച്ചിട്ടുള്ളൂ. ദൈവ സ്‌നേഹം വർണീച്ചിടാൻ’ എന്ന പാട്ട് പാടി ഞാൻ വളരെയധികം ശ്രദ്ധേയായി നിൽക്കുന്ന സമയമായിരുന്നു അത്. ഞങ്ങളുടെ പരിചയം സൗഹൃദമായി. പിന്നീടത് പ്രണയമായി. ഭർത്താവ് ക്രിസ്ത്യനും ഞാൻ ഹിന്ദുവും ആയിരുന്നത് കൊണ്ട് തന്റെ വീട്ടിൽ എതിർപ്പായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഇറങ്ങി പോവുകയാണ് ചെയ്തത്. ഞങ്ങളുടെ ജാതിയിൽ നിന്ന് തന്നെ വരൻ വേണമെന്ന് അച്ഛന് വാശി ഇല്ലായിരുന്നു. പക്ഷേ വിവാഹം കഴിക്കുന്ന ആൾക്ക് എന്നെ നോക്കാനുള്ള പാങ്ങ് ഉണ്ടോന്ന് അറിയണമായിരുന്നു. അതൊരു അച്ഛന്റെ കടമയാണെന്നും അത് മാത്രമേ നോക്കുന്നുള്ളു എന്നുമാണ് അച്ഛൻ പറഞ്ഞിരുന്നത്.
പക്ഷേ അവസാനം ആയപ്പോഴെക്കും അച്ഛന് വിഷമമായി. അവർക്ക് പള്ളിയിൽ വെച്ച് കല്യാണം നടത്തണമെന്ന് നിർബന്ധം പിടിച്ചു. അച്ഛന് അതിനോട് എതിർപ്പായിരുന്നു. പള്ളിയിലും അമ്പലത്തിലും വേണ്ട ഒരു ഓഡിറ്റോറിയത്തിൽ നടത്താം എന്നായിരുന്നു അച്ഛന്റെ നിലപാട്. പക്ഷേ അവർ നിർബന്ധം തുടർന്നു. അങ്ങനെ തർക്കമായി. പിന്നീട് പൊരുത്തക്കേടുകൾ വന്നപ്പോൾ അത് മനസിലായി.
വിവാഹത്തിന്റെ അന്ന് അച്ഛനും അമ്മയും പള്ളിയിൽ വന്ന് 25 പവൻ സ്വർണം സമ്മാനമായി തന്നു. അതിപ്പോഴും എന്റെ മനസിലൊരു വേദനയാണ്. കാരണം ഞാൻ അവരെ വേദനിപ്പിച്ച് ഇറങ്ങി വന്നിട്ട് പോലും അവരെന്നെ വിട്ട് കളയാതെ ചേർത്ത് നിർത്തി.