Latest News

അമ്മ നാലാമതും ​ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമോ എന്ന ഭയം ഉണ്ടായിരുന്നു; എന്റ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്: അഹാന കൃഷ്ണ

Malayalilife
topbanner
അമ്മ നാലാമതും ​ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമോ എന്ന ഭയം ഉണ്ടായിരുന്നു; എന്റ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്: അഹാന കൃഷ്ണ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ അനിയത്തിയെ കുറിച്ച്‌ അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു. എന്റ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. അതിനാൽ എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവൾക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാം, അവളുടെ പ്രതികരണങ്ങൾ റെക്കോർഡ് ചെയ്യാം. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് എന്റെ രക്ഷിതാക്കൾ അമ്മ വീണ്ടും ഗർഭിണിയാണെന്ന് പറയുന്നത്, കൂട്ടുകാർ കളിയാക്കുമോ എന്നോർത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കിൽ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാൻ സ്നേഹിക്കുന്നു കുഞ്ഞേ.

2011ൽ നിന്നുള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹൻസുവിന്റെ പിറന്നാളല്ല, നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്ബോൾ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ കൂടി അവരെ കുറിച്ച്‌ ഇടയ്ക്കിെ നീണ്ട പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കും. കാരണം, ചില ദിവസങ്ങളിൽ നിങ്ങളുടെ ഹൃദയത്തിൽ ആ സ്നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കിൽ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

Actress Ahana krishna words about little sister

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES