Latest News

ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്നവരില്‍ ഏറ്റവും വെറുപ്പ് ബ്ലെസ്ലിയോട്; ഫെയ്ക്കായിട്ടുള്ള ഒരാള്‍ക്ക് ഒരുപാട് കാലം അങ്ങനെ ജീവിക്കാന്‍ കഴിയില്ല; മദ്യത്തിനും മയക്ക് മരുന്നിനും എതിരാണ് എന്ന പറഞ്ഞവന് മൂന്ന് കുപ്പി ഷാംപെയ്ന്‍ കഴിച്ചത് നേരില്‍ കണ്ടു;ആഫ്റ്റര്‍ പാര്‍ട്ടിയില്‍ അവന്‍ പുകവലിക്കുകയും ചെയ്തു; ലക്ഷ്മിപ്രിയക്ക് പറയാനുള്ളത്

Malayalilife
 ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്നവരില്‍ ഏറ്റവും വെറുപ്പ് ബ്ലെസ്ലിയോട്; ഫെയ്ക്കായിട്ടുള്ള ഒരാള്‍ക്ക് ഒരുപാട് കാലം അങ്ങനെ ജീവിക്കാന്‍ കഴിയില്ല; മദ്യത്തിനും മയക്ക് മരുന്നിനും എതിരാണ് എന്ന പറഞ്ഞവന് മൂന്ന് കുപ്പി ഷാംപെയ്ന്‍ കഴിച്ചത് നേരില്‍ കണ്ടു;ആഫ്റ്റര്‍ പാര്‍ട്ടിയില്‍ അവന്‍ പുകവലിക്കുകയും ചെയ്തു; ലക്ഷ്മിപ്രിയക്ക് പറയാനുള്ളത്

ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു നടി ലക്ഷ്മിപ്രിയ. ഈ സീസണില്‍ മത്സരിച്ച് ഗ്രാന്റ് ഫിനാലെ വരെ എത്തിയൊരാള്‍ നടി ലക്ഷ്മിപ്രിയയായിരുന്നു. നടിയെ മലയാളികള്‍ കൂടുതല്‍ സ്‌നേഹിച്ച് തുടങ്ങിയതും ബി?ഗ് ബോസിന്റെ ഭാഗമായശേഷമാണ്. ലക്ഷ്മിപ്രിയയ്‌ക്കൊപ്പം മത്സരിച്ചവരില്‍ ഒരാള്‍ ബ്ലെസ്ലിയായിരുന്നു.ബിഗ് ബോസ്സില്‍ കൂടെയുണ്ടായിരുന്നവരില്‍ തനിക്ക് ഏറ്റവും കൂടുതല്‍ വെറുപ്പുണ്ടായിരുന്നത് ബ്ലെസ്ലിയോടാണെന്നും അത് തനിക്ക് മാറ്റാന്‍ കഴിയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു. ബ്ലെസ്ലി ഫേക്ക് ആണെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ലഭിച്ച തുക ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ചതിന് അടുത്തിടെ ബ്ലെസ്ലി അറസ്റ്റിലായിരുന്നു.ബിഗ് ബോസ് കൊണ്ടുണ്ടായ നേട്ടം... ഞാന്‍ എന്താണെന്ന് ആള്‍ക്കാര്‍ക്ക് നന്നായി മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞു. എന്റെ കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകും അവര്‍ എന്നെ ഇഷ്ടപ്പെടണ്ട. ഒരുപാട് നെഗറ്റീവൊന്നും എനിക്ക് ബിഗ് ബോസ് കൊണ്ട് ലഭിച്ചിട്ടില്ല. കൊച്ചുകുട്ടികള്‍ അടക്കം ഇപ്പോഴും എല്‍പി എന്ന് വിളിച്ച് വന്ന് സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്നവരില്‍ എനിക്ക് ഏറ്റവും വെറുപ്പുള്ളത് ബ്ലെസ്ലിയോടാണ്. അത് എനിക്ക് മാറ്റാന്‍ പറ്റില്ല. ബ്ലെസ്ലിയുടെ പേരില്‍ എന്തോ കേസൊക്കെ വന്നില്ലേ?. ജയിലില്‍ അല്ലേ?. ഫെയ്ക്കായിട്ടുള്ള ഒരാള്‍ക്ക് ഒരുപാട് കാലം അങ്ങനെ ജീവിക്കാന്‍ കഴിയില്ല. ഈ കേസ് വേറെ ആരുടെ പേരിലും ഉണ്ടായിട്ടില്ലല്ലോ. റിയാസ് ഒന്നും ഫെയ്ക്കല്ല. ഫെയ്ക്കായി എനിക്ക് തോന്നിയിട്ടുള്ളത് ബ്ലെസ്ലിയെയാണ്. അത് ഞാന്‍ എപ്പോഴും പറയാറുണ്ട്.

അവന്‍ മ?ദ്യത്തിനും മയക്ക് മരുന്നിനും എല്ലാം എതിരാണ് എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അതേ ബ്ലെസ്ലി ഷോയ്ക്കുശേഷം ഞങ്ങള്‍ക്ക് പാര്‍ട്ടി ഉണ്ടായിരുന്നു. അന്ന് അവന്‍ മൂന്ന് കുപ്പി ഷാംപെയ്ന്‍ കഴിച്ചു. അത് കഴിക്കാന്‍ അവന്‍ കാണിക്കുന്ന ടെന്‍ന്റസി ദൂരെ നിന്ന് അന്ന് ഞാന്‍ കണ്ടിരുന്നു. അതിന് മുമ്പ് ചുമയുള്ളവര്‍ക്ക് കൊടുത്ത കഫ് സിറപ്പും അവന്‍ കഴിച്ചു. ആഫ്റ്റര്‍ പാര്‍ട്ടിയില്‍ അവന്‍ പുകവലിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഞാന്‍ കണ്ടതാണ്. ആരോട് വേണമെങ്കിലും നിങ്ങള്‍ക്ക് ചോദിക്കാം. ഞാന്‍ ധന്യയുമായും റോബിനുമായും മാത്രമെ ബന്ധപ്പെടാറുള്ളു. മറ്റ് ആരെയും കാണാന്‍ പോലും ആഗ്രഹിച്ചിട്ടില്ലെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. റോബിന്‍ ബിജെപി അനുഭാവിയായതിനെ കുറിച്ചും ലക്ഷ്മി പ്രതികരിച്ചു. റോബിന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നെങ്കില്‍ നല്ലതാണ്. ഏത് രാഷ്ട്രീയവും ഏത് മതവിശ്വാസവും ആര്‍ക്കും ഫോളോ ചെയ്യാം.


ബിജെപി എന്നല്ല ഒരു പാര്‍ട്ടിയിലും എനിക്ക് മെമ്പര്‍ഷിപ്പില്ലെന്നും ലക്ഷ്മി പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ദാമ്പത്യം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് പോസ്റ്റിട്ടതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തി. വിവാഹമോചനമൊക്കെ ഒരു പോസ്റ്റ് മുതല്‍ അടുത്ത പോസ്റ്റ് വരെ മാത്രമുള്ളതായിരുന്നു. ഞാന്‍ തന്നെ ഭയന്നുപോയി. കുടുംബം എന്നത് എന്തിനാണെന്ന് നമുക്ക് തോന്നുന്നിടം വരെ... ഇത് നമുക്ക് ആവശ്യമുണ്ടോ?. വേണോ വേണ്ടയോ എന്ന് തോന്നുന്ന ഒരു നിമിഷമുണ്ട്. എപ്പോഴെങ്കിലും ഒരു മനുഷ്യന് അങ്ങനെയൊക്കെ സംഭവിച്ചേക്കാം. നമുക്ക് വേണ്ടായെന്ന് തോന്നുന്നിടം വരെയുള്ളു കുടുംബത്തിന്റെ ആയുസ്. മൂഡ് സ്വിങ്‌സ് അടക്കം എല്ലാമുള്ള ആള്‍ക്കാരാണ് നമ്മള്‍. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അന്ന് അങ്ങനൊരു പോസ്റ്റിട്ടത് മണ്ടത്തരമായിയെന്ന് തോന്നാറുണ്ട്. ചെറിയൊരു കാര്യത്തിന്റെ പേരില്‍ ഞാന്‍ വളരെ അധികം വിഷമിക്കുകയും എല്ലാത്തിനേയും കുറിച്ച് എഴുതുന്ന സ്വഭാവം എനിക്കുണ്ട്.

ആ സംഭവത്തിനുശേഷം എഴുത്തങ്ങ് കുറഞ്ഞു. അങ്ങനെ എഴുതിയൊരു പോസ്റ്റായിരുന്നു അന്ന് പങ്കുവെച്ച ഡിവോഴ്‌സിനെ കുറിച്ചുള്ള പോസ്റ്റ്. അത് പോസ്റ്റ് ചെയ്ത് രണ്ട് മിനിറ്റിനുള്ളില്‍ ഞാന്‍ ഡിലീറ്റാക്കി. പക്ഷെ അപ്പോഴേക്കും ഓണ്‍ലൈന്‍മീഡിയകള്‍ അത് എടുത്തുകൊണ്ട് പോയി. ഞാന്‍ പിണങ്ങിയിരിക്കുകയാണെന്ന് ഭര്‍ത്താവ് പോലും അറിഞ്ഞിരുന്നില്ലെന്നും പലരും വഴിയാണ് എന്റെ കുറിപ്പിനെ കുറിച്ച് അറിഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു.
 

lakshmi priya opens up about blesslee

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES