Latest News

എക്കാലത്തെയും പ്രിയപ്പെട്ടവയില്‍ ഒന്നിനായുളള എളിയ ശ്രമം; ഈ പാട്ട് മുത്തശ്ശന്റെ ഇഷ്ടഗാനങ്ങളിലൊന്നായിരുന്നു; ഹൃദയം തുറന്ന് പാടി നടി അഭിരാമി; കയ്യടിച്ച് സോഷ്യല്‍മീഡിയ

Malayalilife
എക്കാലത്തെയും പ്രിയപ്പെട്ടവയില്‍ ഒന്നിനായുളള എളിയ ശ്രമം; ഈ പാട്ട് മുത്തശ്ശന്റെ ഇഷ്ടഗാനങ്ങളിലൊന്നായിരുന്നു; ഹൃദയം തുറന്ന് പാടി നടി അഭിരാമി; കയ്യടിച്ച് സോഷ്യല്‍മീഡിയ

ഴയ തമിഴ് ഹിറ്റ് ആലപിച്ച് നടി അഭിരാമി. ശിവാജി ഗണേശന്‍ വേഷമിട്ട 'കര്‍ണന്‍' എന്ന സിനിമയിലെ 'ഉള്ളത്തില്‍ നല്ല  ഉള്ളം' എന്ന ഗാനമാണ് അഭിരാമി ആലപിച്ചിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു മ്യൂസിക്കല്‍ മൂഡിലാണെന്നും ഇത് തന്റെ മുത്തശ്ശന്റെ പ്രിയപ്പെട്ട ഗാനമാണെന്നും കുറിച്ചുകൊണ്ടാണ് അഭിരാമി വീഡിയോ പങ്കുവെച്ചത്.

'മനസ്സുനിറയെ സംഗീതം നിറഞ്ഞുനില്‍ക്കുന്ന മൂഡിലാണിപ്പോള്‍. എന്റെ എക്കാലത്തെയും പ്രിയപ്പെട്ടവയില്‍ ഒന്നിനായുളള എന്റെയൊരു
എളിയ ശ്രമം. ഈ പാട്ട് എന്റെ മുത്തശ്ശന്റെ ഇഷ്ടഗാനങ്ങളിലൊന്നായിരുന്നു. കര്‍ണ്ണന്‍ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒരാളും. ഹൃദയം തുറന്നു പാടുന്നു,' എന്നാണ് അഭിരാമി വീഡിയോയ്ക്കൊപ്പം കുറിച്ചത്. അഭിരാമിയുടെ വ്യത്യസ്തമായ ശബ്ദത്തിനും ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടികളാണ് ലഭിക്കുന്നത്.

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍, മഞ്ജു വാര്യര്‍, ഗായിക സൈന്ധവി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ അഭിരാമിയുടെ വീഡിയോയ്ക്ക് കമന്റും ലൈക്കുമായി എത്തിയിട്ടുണ്ട്. അഭിരാമി കച്ചേരികള്‍ പാടണമെന്നും, പാട്ട് ശരിക്കും നന്നായിട്ടുണ്ടെന്നും, പ്രൊഫഷണല്‍ ഗായകര്‍ സൂക്ഷിച്ചോളൂ എന്നുമെല്ലാമാണ് ആരാധകരുടെ കമന്റുകള്‍.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'കഥാപുരുഷന്‍' എന്ന ചിത്രത്തിലൂടെയാണ് അഭിരാമി സിനിമയിലെത്തിയത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. 'ബ്ലാസ്റ്റ്' എന്ന ചിത്രമാണ് അഭിരാമിയുടേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhirami (@abhiramiact)

Read more topics: # അഭിരാമി
abhirami sing tamil song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES