അപ്രതീക്ഷിത വേദനകളും വേര്‍പാടുകളും ഉണ്ടാകും; പക്ഷേ ജീവിതം മുന്നോട്ട് കൊണ്ടുപോയെ പറ്റൂ; നമ്മളെ വേര്‍പിരിഞ്ഞ് പോയവര്‍ക്കുവേണ്ടി നല്ലതായി ജീവിച്ച് കാണിക്കൂ; കര്‍ക്കിടക വാവില്‍ വൈകാരിക കുറിപ്പുമായി അഭിരാമി

Malayalilife
അപ്രതീക്ഷിത വേദനകളും വേര്‍പാടുകളും ഉണ്ടാകും; പക്ഷേ ജീവിതം മുന്നോട്ട് കൊണ്ടുപോയെ പറ്റൂ; നമ്മളെ വേര്‍പിരിഞ്ഞ് പോയവര്‍ക്കുവേണ്ടി നല്ലതായി ജീവിച്ച് കാണിക്കൂ; കര്‍ക്കിടക വാവില്‍ വൈകാരിക കുറിപ്പുമായി അഭിരാമി

നാല് പെണ്ണുങ്ങള്‍ ചേര്‍ന്നൊരു പവര്‍ ഫാമിലിയാണ് ഗായിക അമൃതാ സുരേഷിന്റേത്. അമൃതയും അഭിരാമിയും അവരുടെ അമ്മ ലൈലയും അമൃതയുടെ മകള്‍ പാപ്പുവും ചേര്‍ന്ന കുടുംബം ഏതു വെല്ലുവിളിയേയും ഒറ്റക്കെട്ടായി നിന്ന് ചെറുക്കന്‍ കെല്‍പ്പുള്ളവരാണ്. അത് മലയാളികള്‍ കടന്നതുമാണ്. ഗായികമാര്‍ എങ്കിലും, അമൃതയുടെ അനുജത്തി അഭിരാമി സുരേഷ് ഒരു റെസ്റ്റോറന്റിന്റെ ഉടമ കൂടിയാണ്. കൂടാതെ സമയം കിട്ടുമ്പോഴെല്ലാം ഭക്ഷണം പാകം ചെയ്യാനും അഭിരാമി സമയം കണ്ടെത്താറുണ്ട്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി സുരേഷ്. 

ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയായ അഭിരാമി തന്റെ ബിസിനിസുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. കഴിഞ്ഞ കുറേനാളായി വലിയൊരു പ്രശ്‌നത്തിലൂടെയായിരുന്നു അഭിരാമിയും കുടുംബവും കടന്നു പോയത്. അതില്‍ നിന്നെല്ലാം റിക്കവറായി വന്നുകൊണ്ടിരിക്കുകയാണ് ഇവര്‍. ഇപ്പോഴിതാ വികാരഭരിതമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഭിരാമി. കര്‍ക്കടക വാവുമായി ബന്ധപ്പെട്ട് പിതാവിന് വേണ്ടിയുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ എത്തിയതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. അപ്രതീക്ഷിതമായ വേര്‍പാടുകളും വേദനകളും അനുഭവിക്കുന്നവര്‍ക്ക് ശക്തി പകരുന്നതാണ് വിഡിയോ. സഹോദരി അമൃതയും ബലി തര്‍പ്പണത്തിന് എത്തിയിരുന്നു.

ഒട്ടും സഹിക്കാന്‍ പറ്റാത്ത വേദനകളും വേര്‍പാടുകളും സഹിച്ച് മുന്നോട്ട് പോകേണ്ടതാണ് നമ്മുടെ ജീവിതമെന്ന് അഭിരാമി പറഞ്ഞു. 'പല അപ്രതീക്ഷിതമായ വേദനകളും വേര്‍പാടുകളും ഉണ്ടാകും. പക്ഷേ നമുക്ക് മുന്നോട്ട് പോയെ പറ്റൂ. നമ്മെ വേര്‍പിരിഞ്ഞു പോയവര്‍ക്ക് വേണ്ടിയെങ്കിലും നല്ലതായി ജീവിച്ച് കാണിക്കണം. വേദനകളും വേര്‍പാടുകളും സഹിക്കുന്ന എല്ലാവര്‍ക്കും അത് നേരിടാന്‍ ശക്തി ഉണ്ടാവട്ടെ', എന്ന് അഭിരാമി പറഞ്ഞു. അഭിരാമിയുടെ പിതാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി പോയിരുന്ന എട്ടുകാട്ട് കളരിക്കല്‍ ഭഗവതി ക്ഷേത്രത്തിലാണ് പിതാവിന്റെ ബലിതര്‍പ്പണത്തിന് അഭിരാമിയും സഹോദരിയും എത്തിയത്. അച്ഛന്‍ വളരെ വേഗം തങ്ങളെ വിട്ടുപോയത് ഹൃദയഭേദകമാണെന്ന് അഭിരാമി കുറിച്ചു. അദ്ദേഹം ഒരിക്കല്‍ വളരെ ഭക്തിയോടെ ചെയ്തിരുന്നത് ഇപ്പോള്‍ ഞങ്ങള്‍ തുടരുന്നു എന്നും അഭിരാമി പറഞ്ഞു. 'ഇത് സഹതാപത്തിനു വേണ്ടിയല്ല. വേദനയിലും പുഞ്ചിരിക്കുന്നത് ഒരുതരം ശാന്തമായ ശക്തിയാണെന്ന ഓര്‍മപ്പെടുത്തലാണ്.

നമ്മുടെ പൂര്‍വികര്‍ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് നമ്മള്‍ തകര്‍ന്നുപോകുന്നത് കാണാനല്ല, മറിച്ച് അവരുടെ അനുഗ്രഹങ്ങളാല്‍ നമ്മെ ഉയര്‍ത്താനാണ്. ഇന്നേ ദിവസം അഘാത ദുഃഖത്തിലായിരിക്കുന്ന എല്ലവരോടും സ്‌നേഹവും പിന്തുണയും അറിയിക്കുന്നു',  അഭിരാമി വിഡിയോയ്‌ക്കൊപ്പം കുറിച്ചു. വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അഭിരാമിയുടെ വാക്കുകള്‍ സത്യമാണെന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും നമ്മുടെ തീരുമാനങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകണം എന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു മാസമായി അഭിരാമി സുരേഷ് സോഷ്യല്‍ മീഡിയയില്‍ നിന്നും എങ്ങും പോയിട്ടില്ല. പാട്ടിന്റെ ലോകത്തേക്കാള്‍ ഇപ്പോള്‍ ഭക്ഷണ കലവറയിലാണ് അഭിരാമി. കഫെ ഉട്ടോപ്യ എന്ന റെസ്റ്റോറന്റിന്റെ നടത്തിപ്പുകാരിയാണ് അഭിരാമി ഇന്ന്. കൊച്ചി നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഒരു കോണില്‍ നല്ല ഭക്ഷണവും ആംബിയന്‍സും തേടിയെത്തുന്നവരെ ഇവിടെ സ്വീകരിക്കുന്നു. ഉട്ടോപ്യയിലെ വിശേഷങ്ങളുമായി അഭിരാമി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 

തന്റെ കഫെയുടെ ദൃശ്യങ്ങള്‍ മാത്രമല്ല, സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കുകയും, അതിനിടയില്‍ ഒരിക്കല്‍ അപകടം പിണയുകയും ചെയ്തിരുന്നു അഭിരാമിക്ക്. എന്നിട്ടും പരീക്ഷണ നിരീക്ഷണങ്ങളുമായി അഭിരാമി മുന്നോട്ടു തന്നെയായിരുന്നു.

abhirami sentimental post on karkidaka vav

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES