മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരവും 'സാന്ത്വനം' സീരിയലിലെ ജയന്തി എന്ന പ്രതിനായക കഥാപാത്രത്തിലൂടെയും ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധേയയായ നടി അപ്‌സര രത്‌നാകരന്‍, തന്റെ കരിയറിനെക്കുറിച്ചും വ്യക്തിജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ പുതിയ അഭിമുഖം ശ്രദ്ധ നേടുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടും താന്‍ ആഗ്രഹിച്ച പ്രൊഫഷണല്‍ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ അപ്‌സര, ചെറുപ്രായത്തിലെ വിവാഹത്തെക്കുറിച്ച് യുവതലമുറയ്ക്ക് ശക്തമായ മുന്നറിയിപ്പും നല്‍കി.
സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ പന്ത്രണ്ടോളം പുരസ്‌കാരങ്ങളും ബഡായി ബംഗ്ലാവ്, ബിഗ് ബോസ് തുടങ്ങിയ നിരവധി ഷോകളും മുപ്പത്താറോളം സീരിയലുകളും ചെയ്തിട്ടുണ്ടെന്നും അപ്‌സര പറയുന്നു. കഴിവില്ലാത്ത ഒരാള്‍ക്ക് ഇത്രയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ താന്‍ ആഗ്രഹിച്ചിടത്ത് എത്തിച്ചേര്‍ന്നിട്ടില്ലെന്നുമുള്ള നിരീക്ഷണവും താരം പങ്കുവെച്ചു. ഷെല്‍ഫില്‍ പുരസ്‌കാരങ്ങള്‍ നിരത്തിയിട്ടുണ്ടെങ്കിലും, അത്രയൊന്നും അംഗീകാരങ്ങള്‍ ലഭിക്കാത്തവര്‍ പോലും കരിയറില്‍ വലിയ ഉയരങ്ങളിലെത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുപ്പത്താറോളം സീരിയലുകള്‍ ചെയ്തിട്ടുണ്ട്. പന്ത്രണ്ടോളം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ബഡായി ബംഗ്ലാവും ബിഗ് ബോസും അടക്കം നിരവധി ഷോകള്‍ ചെയ്തിട്ടുമുണ്ട്. ഒരു കഴിവുമില്ലാത്ത ഒരാള്‍ക്ക് ഇത്രയും ചെയ്യാന്‍ കഴിയില്ലല്ലോ. എന്ന് കരുതി ഞാന്‍ ആഗ്രഹിച്ചിടത്ത് എത്തിയോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് എന്റെ ഉത്തരമെന്നും നടി പറയുന്നു.
തന്റെ ജീവിതം മാറിയത് 16 മുതല്‍ 19 വരെയുള്ള പ്രായത്തിലായിരുന്നു. പതിനാറ് വയസിലാണ് സീരിയലില്‍ വന്നത്. വരുന്ന സീരിയലുകളെല്ലാം എല്ലാം വാരി വലിച്ച് ചെയ്യുമായിരുന്നു. സെല്‍ഫ് പ്രമോഷനൊന്നും ചെയ്തിട്ടില്ല. പത്തൊമ്പത്, ഇരുപത് വയസായപ്പോഴേക്കും ആദ്യ വിവാഹം നടന്നു. ജീവിതത്തില്‍ ഒരു പ്ലാനിങ്ങഉം ഇല്ലായിരുന്നു. ആ പ്രായത്തില്‍ ആരും വിവാഹം കഴിക്കരുത്. ജീവിതത്തിലും പ്രൊഫഷനിലും ഫോക്കസ്ഡായിരിക്കണമെന്ന് ഇന്റസ്ട്രിയിലേക്ക് വരുന്നവരോട് ഞാനിപ്പോള്‍ പറയാറുണ്ട്. ഒരാള്‍ക്കു വേണ്ടിയും സമയവും ജീവിതവും സ്‌നേഹവും ഒന്നും പൂര്‍ണമായും ഇന്‍വെസ്റ്റ് ചെയ്യരുത്. ആദ്യത്തെ പ്രയോറിറ്റി എപ്പോഴും നമുക്ക് തന്നെ കൊടുക്കണം'', അപ്‌സര അഭിമുഖത്തില്‍ പറഞ്ഞു.
യാതൊരു മുന്‍ധാരണകളോ ആസൂത്രണമോ ഇല്ലാതെ 19-20 വയസ്സില്‍ ആദ്യ വിവാഹം നടന്നതായും അവര്‍ വെളിപ്പെടുത്തി. ഈ പ്രായത്തില്‍ ആരും വിവാഹം കഴിക്കരുതെന്നും, വ്യവസായത്തിലേക്ക് കടന്നുവരുന്നവരോട് ജീവിതത്തിലും തൊഴിലിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ ഉപദേശിച്ചു.
ബിഗ് ബോസ് സീസണ്‍ ആറ് വിജയി ജിന്റോയുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്ന് അടുത്ത കാലത്തായി പ്രചരിക്കുന്നുണ്ട്. ഇത്തരം ഗോസിപ്പുകള്‍ തന്റെ സ്വകാര്യ ജീവിതത്തെ ബാധിച്ചുവെന്നും നടി വെളിപ്പെടുത്തി.
സോഷ്യല്‍മീഡിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് തരുന്ന രീതിയോട് ഞാന്‍ ഒരിക്കലും പൊരുത്തപ്പെട്ടിട്ടില്ല. അത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഞാന്‍ ഹെല്‍പ്പ്‌ലെസ്സാണ്. എന്ത് ചെയ്യാന്‍ പറ്റും?. അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ നിരന്തരം കാണുന്നതാണ് അപ്‌സരയും ജിന്റോയും വിവാഹിതരാകാന്‍ പോകുന്നുവെന്നത്. ജിന്റോ ചേട്ടനുമായി എനിക്ക് കോണ്‍ടാക്ട് പോലുമില്ല. പ
ബ്ലിക്ക് ഫങ്ഷനുകളില്‍ വെച്ച് വല്ലപ്പോഴും കാണാറുണ്ട്. അ?ദ്ദേഹത്തിന് എന്നോട് ദേഷ്യമോ വൈരാ?ഗ്യമോ പിണക്കമോ ഒന്നും ഇല്ല. എനിക്ക് അദ്ദേഹത്തിനോടും ഇല്ല. ഒരുമിച്ച് ഒരു ഷോയില്‍ ഒരുപാടുനാള്‍ ഉണ്ടായിരുന്ന ആള്‍ക്കാരല്ലേ ഞങ്ങള്‍. അദ്ദേഹത്തിനെ വെച്ച് വരെ എന്നെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യം ഉണ്ടായി. എന്തിനാണ് അവര്‍ അദ്ദേഹത്തെ വെച്ച് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല.
പക്ഷെ അത്തരം വാര്‍ത്തകള്‍ കാരണം ഞാന്‍ വലിയ വിഷമം അനുഭവിക്കുന്നുണ്ട്. എന്നെ കുറിച്ച് ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ എന്റെ അമ്മ അത് കാണുകയല്ലേ. അമ്മയ്ക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉള്ളതാണ്. അതുപോലെ എന്റെ ചേച്ചി.... അവള്‍ ടീച്ചറാണ്. സ്‌കൂളില്‍ പോകുമ്പോള്‍ പഠിപ്പിക്കുന്ന പിള്ളേരും അവരുടെ മാതാപിതാക്കളും എല്ലാം ഇതേ കുറിച്ച് സംസാരിക്കുകയും ചോദിക്കുകയും ചെയ്യില്ലേ?. എന്റെ ചേച്ചിക്ക് ഒരു മകനുണ്ട്. അവന്‍ വിദ്യാര്‍ത്ഥിയാണ്. ബിഗ് ബോസിലെ ചേട്ടനുമായി ഏളയമ്മയുടെ കല്യാണമായോയെന്ന് സ്‌കൂളില്‍ നിന്നും പലരും ചോദിച്ചുവെന്ന് അവന്‍ എന്റെ അടുത്ത് വന്ന് പറയാറുണ്ട്. ആ കുഞ്ഞിനെ ഞാന്‍ എന്ത് പറഞ്ഞ് മനസിലാക്കും. അവന്‍ അങ്ങനെ വന്ന് എന്നോട് ചോദിക്കണമെങ്കില്‍ സ്‌കൂളില്‍ അത് ചര്‍ച്ച വിഷയമായതുകൊണ്ടാകും. നിസ്സഹായ അവസ്ഥയിലാണ് ഞാന്‍. എനിക്ക് ഒരു സഹോദരനോ അച്ഛനോ ഉണ്ടായിരുന്നുവെങ്കില്‍ ഇടപെടാന്‍ ഒരാളുണ്ടായേനെ.
അവരില്ലാത്തതുകൊണ്ട് ഞാന്‍ തന്നെ പോണം. എന്നെ പറയുന്നവരെ മീഡിയയില്‍ വന്നിരുന്ന് തിരിച്ച് തെറിവിളിക്കാന്‍ എനിക്ക് ധൈര്യം ഇല്ല. ഇതിനോടകം എനിക്ക് എതിരെ നിരവധി ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. എന്നെ കുറിച്ച് ചിലര്‍ വന്നിരുന്ന് മോശമായി സംസാരിച്ചിട്ടുണ്ട്. എന്റെ മുന്‍ പങ്കാളി വരെ വന്നിരുന്ന് സംസാരിച്ചിട്ടുണ്ട്. അവരെ എതിര്‍ത്ത് പറയാന്‍ തെളിവുകള്‍ എന്റെ കയ്യിലുണ്ട്. അതുകൊണ്ട് ഞാന്‍ നിയമപരമായി പോയിട്ടുമുണ്ട്. അത് എന്തിന് മീഡിയയില്‍ വന്നിരുന്ന് പറയുന്നുവെന്ന് തോന്നിയതുകൊണ്ടാണ് മീഡിയയ്ക്ക് മുന്നില്‍ വന്ന് മറുപടി പറയാതിരുന്നത്.
നിയമപരമായി നീങ്ങിയാല്‍ സ്ത്രീകള്‍ക്കാണ് മുന്‍ഗണനയെന്ന് പറയുമെങ്കിലും എനിക്ക് അത് ഒരിക്കലും ലഭിച്ചിട്ടില്ല. നമ്മുടെ ഭാ?ഗത്താണ് ശരിയെങ്കിലും പ്രാധാന്യം തെളിവുകള്‍ക്കാണ്. പണ്ട് ഞാന്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാറില്ലായിരുന്നു. ഇപ്പോള്‍ പക്ഷെ ചെയ്യാറുണ്ട്. എപ്പോഴാണ് ആളുകള്‍ നമ്മളോട് മോശമായി പെരുമാറുകയെന്ന് പറയാനാവില്ല.
ലൈഫ് പാട്‌നറേ തെരഞ്ഞെടുക്കുമ്പോള്‍ മരണം വരെ അയാള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയണം എന്ന് തന്നെയാണ് എല്ലാവരും പ്രാര്‍ത്ഥിക്കുക. ചക്കയോ മാങ്ങയോ അല്ലല്ലോ തുന്നിച്ച് നോക്കാന്‍. ഭാ?ഗ്യം എന്നൊരു എലമെന്റ് കൂടിയുണ്ട്. പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് തോന്നുമ്പോഴാണ് ആളുകള്‍ ദാമ്പത്യം വേര്‍പ്പെടുത്തുന്നത്. ആ?ഗ്രഹിച്ചത് പോലൊരാളാണ് ഒപ്പമെങ്കില്‍ ആരും അയാളെ വേണ്ടെന്ന് വെക്കില്ല. പിന്നെ എല്ലാം വിധിയാണ് എന്നും അപ്‌സര പറയുന്നു.